ഒമാനിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്, 7 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ .

കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ വിവിധ മാർഗങ്ങളിലൂടെ ഒമാനിലെത്തുന്ന എല്ലാവരും നിർബന്ധിത ക്വാറന്റൈനിൽ ചുരുങ്ങിയത് ഏഴ് ദിവസമെങ്കിലും കഴിയണമെന്ന് സുപ്രീം കമ്മിറ്റിയുടെ നിർദേശം. ഇത് പ്രകാരം ഫെബ്രുവരി 15 മുതൽ ഒമാനിൽ എത്തുന്ന എല്ലാവർക്കും ക്വാറന്റൈൻ നിർബന്ധമാക്കി. ഒമാനിലേക്ക് എത്തുന്ന യാത്രക്കാർക്ക് ഏത് ഹോട്ടൽ വേണമെങ്കിലും ക്വാറന്റിന് വേണ്ടി ബുക്ക് ചെയ്യാം. അല്ലെങ്കിൽ ഇൻസ്ടിട്യുഷണൽ ക്വാറന്റൈൻ ആയി ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറാക്കിയ പട്ടികയിൽ ഉൾപ്പെട്ട ഹോട്ടലുകൾ തിരഞ്ഞെടുക്കുകയോ ചെയ്യാം.

മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ നിന്ന് ഷെരാറ്റണ്‍ ഹോട്ടല്‍, ഇബിസ്, സ്വിസ്-ബെലിന്‍ മസ്‌കറ്റ്, സോമര്‍സെറ്റ് പനോരമ മസ്‌കറ്റ്, തുലിപ് ഇന്‍, സെക്യുര്‍ ഇന്‍ എന്നീ ഹോട്ടലുകളാണ് അധികൃതര്‍ രാജ്യത്തെത്തുന്ന യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത് . മുസന്ദം ഗവര്‍ണറേറ്റിലെ ദിബ്ബ ബീച്ച് ഹോട്ടല്‍, ഖസബ് ഹോട്ടല്‍, ദോഫാര്‍ ഗവര്‍ണറേറ്റില്‍ ആല്‍ഫ ഹോട്ടല്‍ സലാല എന്നിവയും ബുറൈമിയിലെ അരീന ഹോട്ടല്‍, വടക്കന്‍ ശര്‍ഖിയയിലെ അല്‍ ദിയാര്‍ ഹോട്ടല്‍, തെക്കന്‍ ശര്‍ഖിയയിലെ ഗോള്‍ഡന്‍ റേയ്‌സ് ഹോട്ടല്‍, വടക്കന്‍ ബത്തിനായിലെ മെക്യുര്‍ ഹോട്ടല്‍ തുടങ്ങിയ ഹോട്ടലുകളും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


ഫെബ്രുവരി 15 മുതൽ രാജ്യത്തെത്തുന്ന എല്ലാ യാത്രക്കാർക്കും ഇത് ബാധകമാണ്. രാജ്യത്തെത്തുന്ന എല്ലാ യാത്രക്കാരുടെ കൈയ്യിലും ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റിനിൽ കഴിയുന്നതിനായി ഹോട്ടലുകളിൽ മുൻകൂട്ടി ബുക്ക് ചെയ്തതിന്റെ രേഖകൾ ഉണ്ടായിരിക്കണം. അത് വിമാന കമ്പനികൾ ഉറപ്പാക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

Related posts