ഈ പടച്ചോൻ വലിയൊരു സംഭവാ!വൈറലായി നൂറിന്റെ പോസ്റ്റ്

യുവനടി നൂറിൻ ഷെരീഫ് സിനിമാ രംഗത്ത് താരമായി മാറിക്കൊണ്ടിരിക്കുകയാണ്. താരം തന്റെ സിനിമാവിശേഷങ്ങളും മോഡലിങ് വിശേഷങ്ങളും മാത്രമല്ല വ്യക്തിപരമായ സന്തോഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് നടി ഫേസ്ബുക്കിലിട്ട പോസ്റ്റും അതിനു ലഭിച്ച കമന്റും അതിന് നൂറിൻ നൽകിയ മറുപടിയും ആണ്. താൻ മോഡലായ ഒരു പരസ്യ ഹോർഡിംഗിന് അടുത്ത് നിൽക്കുന്ന ഒരു വീഡിയോ താരം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. നൂറിൻ വീഡിയോയ്ക്കൊപ്പം ഫേസ്ബുക്കിൽ കുറിച്ചത് സിനിമാ ജീവിതം തുടങ്ങിയപ്പോൾ ദുരനുഭവം ഉണ്ടായ സ്ഥലത്ത് തന്നെ ഇങ്ങനെയൊരു സന്തോഷത്തിന് അവസരം ലഭിച്ചതിനെ കുറിച്ചായിരുന്നു.

 

ഈ പോസ്റ്റിന് ഒരാൾ കമന്റുമായി എത്തിയിരുന്നു. ഇയാൾ ഇട്ട കമന്റ്‌ ഇങ്ങനെയായിരുന്നു, ” പേര് കൊണ്ട് മുസ്‌ലിം ആയതുകൊണ്ട് കാര്യം ഇല്ല. സ്‌ക്രീനിൽ മാത്രമല്ല ജീവിതത്തിലും തലമറക്കണം” എന്നതായിരുന്നു. ശേഷം നൂറിൻ ഇതിന് മറുപടിയുമായി രംഗത്തെത്തി. “അങ്ങനെയുള്ള പേജുകൾ ഫോളോ ചെയ്ത് കമെന്റ് ഇട്ടിരുന്നാൽ പോരെ ചേട്ടാ, എന്തിനാ വെറുതെ ഇവിടെ ഇങ്ങനെ!!” എന്നതായിരുന്നു നൂറിന്റെ മറുപടി.

നൂറിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ഇങ്ങനെയായിരുന്നു, ” ഈ പടച്ചോൻ വലിയൊരു സംഭവാ!! ചില കാര്യങ്ങൾ നമ്മൾ മറന്നാലും മൂപ്പര് മറക്കൂല. സിനിമാ ജീവിതം തുടങ്ങിയപ്പോൾ ഈ സ്ഥലത്ത് നിന്ന് പൊട്ടികരയേണ്ട ഒരു അവസ്ഥ വന്നിട്ടുണ്ട്. ഇനി ഒരുപാട് കാടുകയറി അതിനെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ല. എല്ലാം നല്ലതിന്. ഇന്ന് ഇത് കണ്ടപ്പോൾ ഉണ്ടായ സന്തോഷം ഈ വീഡിയോയിൽ കണ്ടിട്ട് കട്ടയ്ക്ക് അതിനുവേണ്ടി പണി എടുക്കുക. എന്നും, എന്നെന്നും!!!.

Related posts