സുര്യനെ പോലെ മുത്തം നൽകാമോ ? വൈറലായി നൂറിന് ഷെരീഫിന്റെ പോസ്റ്റ്!

നൂറിന്‍ ഷെരീഫ് മലയാളികളുടെ പ്രിയപ്പെട്ട യുവനായികമാരില്‍ ഒരാളാണ്‌‌. നൂറിന്‍ താരമായത് ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെയാണ്‌‌. നടി സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ്. താരം സോഷ്യല്‍ മീഡിയയിലൂടെ തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്‌. ഇപ്പോള്‍ വൈറലായിരിക്കുന്നത് താരം പങ്കുവെച്ച പുതിയ ചിത്രങ്ങളും അതിന്‌ നല്‍കിയ അടിക്കുറിപ്പുമാണ്‌. ഇക്കുറി താരം പ്രതൃക്ഷപ്പെട്ടിരിക്കുന്നത് സൺകിസ്സ്ഡ് ഫോട്ടോയുമായാണ്‌‌.

നൂറിന്‍ ചിത്രത്തിൽ മഞ്ഞ കുര്‍ത്തി ധരിച്ച്‌ നില്‍ക്കുകയാണ്‌. താരം ചിത്രം പങ്കുവെചിരിക്കുന്നത് സൂര്യനെപ്പോലെ എന്നെ ചുംബിക്കുമോ എന്ന അടിക്കുറിപ്പോടുകൂടിയാണ്. മാത്രമല്ല രസകരമായ അടിക്കുറിപ്പോടെ കഴിഞ്ഞ ദിവസം മറ്റൊരു ചിത്രവും താരം പങ്കുവെച്ചിരുന്നു. സ്വന്തം ഫോട്ടോ നോക്കി വല്ലാണ്ട്‌ ആരാധിച്ച്‌ ഇരുന്നുപോയ നിമിഷം ഫോട്ടോയിലാക്കിയ നിമിഷമായിരുന്നു ചിത്രം. രണ്ട്‌ ചിത്രങ്ങളും പകര്‍ത്തിയത്‌ താരത്തിന്റെ സഹോദരിയാണ്‌.

നൂറിന്‍ തന്റെ 22 ആം പിറന്നാള്‍ ആഘോഷമാക്കിയത് കഴിഞ്ഞ ദിവസമാണ്. താരത്തിന്റെ ആഘോഷം അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പമായിരുന്നു. ഇപ്പോൾ മലയാളത്തിൽ നിന്ന് മാറി തെലുങ്കിൽ പരീക്ഷിക്കുകയാണ് താരം.

Related posts