ചാര്‍ജിംഗിനായി ഇനി അലയേണ്ട, അത്ഭുത പ്രഖ്യാപനവുമായി ഷവോമി!

phone.new

ഒട്ടുമിക്ക വ്യക്തികളും ചാര്‍ജില്ലാതെ സ്മാര്‍ട്ട് ഫോണ്‍ ഓഫാകാന്‍ പോവുകയാണെങ്കില്‍ ചാര്‍ജിംഗിന് വെച്ച്‌ പ്ലഗ്ഗിന് കീഴില്‍ ചാറ്റും ഫോണ്‍ കോളുമൊക്കെ ചെയ്യുന്നവരാണ് . എന്നാല്‍ ഇതിനൊരു മറ്റം വരുത്താന്‍ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ വമ്ബന്മാരായ ഷവോമി. വയറോ കണക്ഷനോ ഇല്ലാതെ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന എയര്‍ ചാര്‍ജര്‍ ഉടന്‍ രംഗത്തിറക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ഒരേ സമയം നിരവധി ഡിവൈസുകള്‍ക്ക് ചാര്‍ജ് ചെയ്യാനാകുമെന്നും കമ്പനി  അവകാശപ്പെടുന്നു. വയര്‍ലെസ് ചാര്‍ജിംഗിന്റെ ഏറ്റവും സവിശേഷമായ വകഭേദമാണ് ഷവോമിയുടെ എയര്‍ ചാര്‍ജര്‍.

phone
phone

കമ്പനി  പറയുന്നതനുസരിച്ച്‌ ”റിമോര്‍ട്ട് ചാര്‍ജിംഗ് ടെക്‌നോളജി’ അനുസരിച്ച്‌ നടക്കുമ്പോഴും വേറെ എന്തെങ്കിലും വഴിയിലാണെങ്കില്‍ പോലും സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജ് ചെയ്യാവുന്നതാണ്.ട്രാന്‍സ്മിറ്റര്‍ രൂപത്തില്‍ ഷവോമി വികസിപ്പിച്ചെടുത്ത എയര്‍ ചാര്‍ജ് ടവര്‍ റൂമിനകത്ത് വെച്ചാല്‍ 5 വാട്ട് വരെ ഒരു സ്മാര്‍ട്ട് ഫോണിന് ചാര്‍ജ് നല്‍കാന്‍ കഴിയും. സ്മാര്‍ട്ട് ഫോണുകള്‍ക്ക് പുറമെ സ്പീക്കറുകള്‍, ഡെസ്‌ക്ക് ലാമ്ബുകള്‍ തുടങ്ങിയവയും ചാര്‍ജ് ചെയ്യാന്‍ കഴിയും. ചാര്‍ജിംഗ് ടവറില്‍നിന്ന് പുറപ്പെടുവിക്കുന്ന തരംഗങ്ങളാണ് സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജ് ചെയ്യുക.എന്നാല്‍ പ്രഖ്യാപനം നടത്തിയതല്ലാതെ, എയര്‍ ചാര്‍ജര്‍ എന്ന് പുറത്തിറങ്ങുമെന്ന് കമ്ബനി വ്യക്തമാക്കിയിട്ടില്ല. ഉല്‍പ്പന്നം വിപണയിലെത്താന്‍ ഏറെ കാത്തിരിക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.

Related posts