കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ രണ്ട് മാസത്തേക്ക് മദ്യപിക്കരുതെന്ന് ആരോഗ്യവിദഗ്‌ധര്‍. റഷ്യയുടെ സ്‌പുട്‌നിക് വി വാക്‌സിന്‍ സ്വീകരിക്കുന്നവരാണ് രണ്ട് മാസത്തേക്ക് മദ്യം ഉപേക്ഷിക്കേണ്ടത്. ന്യൂയോര്‍ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. വാക്‌സിന്‍ ഫലപ്രദമാകണമെങ്കില്‍ സ്വീകര്‍ത്താക്കള്‍ 42 ദിവസം അതീവ ശ്രദ്ധാലുക്കളായിരിക്കണമെന്നാണ് റഷ്യന്‍ ആരോഗ്യവിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
“വാക്‌സിന്റെ രണ്ട് ഡോസുകളില്‍ ആദ്യത്തേത് സ്വീകരിക്കുന്നതിനു രണ്ട് ആഴ്‌ച മുന്‍പെങ്കിലും മദ്യ ഉപയോഗം നിര്‍ത്തണം. വാക്‌സിന്‍ സ്വീകരിച്ച ശേഷം 42 ദിവസത്തേക്ക് മദ്യം ഉപയോഗിക്കരുത്. മദ്യത്തിന്റെ ഉപയോഗം ശരീരത്തില്‍ സമ്മര്‍ദം കൂട്ടും. ആരോഗ്യമുള്ളവരും പ്രതിരോധശേഷിയുള്ളവരും ആയിരിക്കണമെങ്കില്‍ മദ്യം കുടിക്കരുത്,” റഷ്യന്‍ ആരോഗ്യ നിരീക്ഷകയായ അന്ന പോപോവ പറഞ്ഞു.
ആരോഗ്യമുള്ളവരായി ഇരിക്കാന്‍ സ്വയം ആഗ്രഹിക്കുന്നവര്‍ ഇക്കാര്യം നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ലോകരാഷ്ട്രങ്ങള്‍ കൊവിഡ് 19ല്‍ നിന്നും ഇനിയും മുക്തരായിട്ടില്ല. വാക്സിന്‍ കണ്ട് പിടിച്ച് പ്രാവര്‍ത്തികമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍.