മുടിയും താടിയും നീട്ടിയുളള നിവിന്‍ പോളിയുടെ ലുക്ക്….കണ്ടിട്ട് ഈശോയെ പോലുണ്ടല്ലോ എന്നു ചോദിച്ച് ആരാധാകര്‍

BY AISWARYA

തമിഴ് സംവിധായകന്‍ റാമിന്റെ പുതിയ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നിവിന്‍ പോളി. മുടിയും താടിയും നീട്ടിയ ലുക്കിലാണ് താരം ചിത്രത്തിലെത്തുത്.മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും നിരവധി ആരാധകരുള്ള താരമാണ് നിവിന്‍ പോളി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരത്തിന്റെ പുതിയ ഫോേട്ടായാണ്.

 

മുടി നീട്ടി സ്‌റ്റൈലന്‍ ലുക്കില്‍ ഇരിക്കുന്ന നിവിന്‍ പോളിയാണ് ചിത്രത്തില്‍. താരം തന്നെയാണ് മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈശോയെ പോലെയുണ്ടെന്നാണ് പലരുടേയും കണ്ടെത്തല്‍. നടിമാരായ ശ്രിന്ദയും അപര്‍ണയും ഉള്‍പ്പടെ നിരവധി പേരാണ് ജീസസ് എന്ന കമന്റുമായി എത്തിയത്.

 

മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത പേരന്‍പിന് ശേഷം റാം ഒരുക്കുന്ന ചിത്രത്തിലാണ് നിവിന്‍ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നത് ധനുഷ്‌കോടിയിലാണ്. ഇതുവരെ പേരിട്ടിട്ടില്ലാത്ത നിവിന്റെ ചിത്രത്തില്‍ അഞ്ജലിയാണ് നായിക. ചിത്രം നിര്‍മിക്കുന്നത് സുരേഷ് കാമാച്ചിയുടെ വി ഫോര്‍ പ്രൊഡക്ഷന്‍സ് ആണ്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തില്‍ സൂര്യയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Related posts