അതിന്റെ പേരിലാണ് ഭാര്യ റിന്നയുമായി എപ്പോഴും വഴക്കുണ്ടാക്കാറുള്ളത്! നിവിൻ മനസ്സ് തുറക്കുന്നു!

നിവിന്‍ പോളി മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. മലർവാടി ആർട്സ് ക്ലബ് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് ചുവടു വയ്ക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ നായകനായും പ്രതിനായകനായും എത്തി മലയാളികളെ തന്റെ സ്വാഭാവികാഭിനയത്താൽ കയ്യിലെടുക്കുവാൻ സാധിച്ചു. തട്ടത്തിൻ മറയത്ത്, ആക്ഷൻ ഹീറോ ബിജു പ്രേമം 1983 ജേക്കബിന്റെ സ്വർഗ്ഗരാജ്യം തുടങ്ങി ഒട്ടനവധി സൂപ്പർ ഹിറ്റുകളാണ് താരത്തിന്റെ പേരിൽ ഉള്ളത്. മൂത്തോന്‍ എന്ന ചിത്രത്തിലെ അഭിനയം അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടാന്‍ നിവിനെ സഹായിച്ചു. തുറമുഖം, പടവെട്ട്, ബിസ്മി സ്‌പെഷല്‍ എന്നീ ചിത്രങ്ങളാണ് ഇനി റിലീസിന് എത്താനുള്ള നിവിന്‍ ചിത്രങ്ങള്‍.


റിന്നയാണ് നിവിന്റെ ഭാര്യ. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതര്‍ ആയത്. എഞ്ചിനീയറിങ് പഠന കാലത്താണ് നിവിന്‍ റിന്നയെ പരിചയപ്പെടുന്നത്. ഇരുവരും തമ്മിലുള്ള പ്രണയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. പഠന ശേഷം ഒരേ സ്ഥലത്ത് ഇരുവരും ജോലിയും നേടി. ഇന്‍ഫോസിസില്‍ ജോലി ചെയ്യവെ വിവാഹിതരായി. 2010 ഓഗസ്റ്റ് 28നായിരുന്നു വിവാഹം. ദാവീദ്, റോസ് ട്രീസ എന്നിങ്ങനെ രണ്ട് കുഞ്ഞുങ്ങളാണ് ഈ ദമ്പതികള്‍ക്ക് ഉള്ളത്. സിനിമയില്‍ സജീവമായ ശേഷം കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സമയം കിട്ടാറില്ലെന്നും അതിന്റെ പേരിലാണ് ഭാര്യ റിന്നയുമായി എപ്പോഴും വഴക്കുണ്ടാക്കാറുള്ളതെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് നിവിന്‍. നേരത്തെ ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചപ്പോഴാണ് നിവിന്‍ സിനിമാ ജീവിതവും കുടുംബവും ഒന്നിച്ച് കൊണ്ടുപോകുമ്പോഴുള്ള പ്രശ്‌നങ്ങളെ കുറിച്ച് പറഞ്ഞത്.

Nivin Pauly FC on Twitter: "RT #nivinpauly #cute #family  https://t.co/HYRke1Rl4o https://t.co/Q2RSjmnJ0U" / Twitter

റിന്ന സപ്പോര്‍ട്ട് ചെയ്തകൊണ്ടാണ് സിനിമയിലെത്തിയത്. ഇപ്പോള്‍ ഞാന്‍ സിനിമ ഡിസ്‌കഷനും ഷൂട്ടിങും എല്ലാമായി വീട്ടില്‍ കുടുംബത്തോടൊപ്പം ഇരിക്കാന്‍ സമയം വളറെ കുറവെ കിട്ടാറുള്ളു. അതിന്റെ പേരില്‍ റിന്നയും ഞാനും വഴക്കുണ്ടാകാറുണ്ട്. ചില സിനിമയുടെ ചിത്രീകരണത്തിന് പോയാല്‍ ഒരു മാസം ചിലപ്പോള്‍ വരാന്‍ സാധിച്ചുവെന്ന് വരില്ല. അപ്പോള്‍ അവര്‍ക്ക് എന്നെ മിസ് ചെയ്യും. മകന്‍ ദാവീദ് എനിക്കൊരു വീക്ക്‌നസ് ആണ്. അതുകൊണ്ട് ദുബായിലൊക്കെ ഷൂട്ടിങിന് പോയപ്പോള്‍ കുടുംബത്തേയും കൊണ്ടുപോയിരുന്നു. അവിടെ സെറ്റിലെല്ലാവരുായി പരിചയമായി കഴിയുമ്പോള്‍ മകനെ മിസ് ചെയ്യുന്നുവെന്നും തോന്നില്ല. റിന്നയ്ക്കും ഒരു സന്തോഷമാകുകയും ചെയ്യും. ചിലപ്പോള്‍ ഞങ്ങള്‍ ഷൂട്ടിങിലായിരിക്കുമ്പോള്‍ മറ്റുള്ള നടന്മാരുടെ ഫാമിലിയും ചിലപ്പോള്‍ ഉണ്ടാകും അപ്പോള്‍ അവര്‍ക്കൊപ്പം ഷോപ്പിങും മറ്റുമായി റിന്നയും ഹാപ്പിയായിരിക്കും’.- നിവിന്‍ പോളി പറയുന്നു.

 

Related posts