തെന്നിന്ത്യൻ സിനിമ മേഖലയിൽ തന്റേതായ സ്ഥാനമുറപ്പിച്ച താരമാണ് നിത്യാ മേനോൻ. ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ താരമെന്നാണ് നിത്യാ മേനോനെ വിശേഷിപ്പിക്കാറ്. ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെയാണ് നിത്യ മലയാളികൾക്ക് സുപരിചിതയാകുന്നത്. പിന്നീട് അപൂർവ്വരാഗം, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡേയ്സ് അങ്ങനെ നിരവധി ചിത്രങ്ങളിൽ താരം വളരെ പ്രധാനപ്പെട്ട വേഷങ്ങളിൽ എത്തിയിരുന്നു. മലയാളത്തിലേതെന്ന പോലെ അന്യ ഭാഷകളിലും അറിയപ്പെടുന്ന താരമാണ് നിത്യ ഇന്ന്. കന്നഡ തെലുഗു തമിഴ് ഭാഷകളിൽ വളരെ തിക്കിലാണ് താരമിപ്പോൾ. ബോളിവുഡിലേക്കും ചുവട് വെച്ചിരിക്കുകയാണ് നിത്യ ഇപ്പോൾ. ഏതൊരു സെലിബ്രിറ്റിയെയും പോലെ തന്നെ ഗോസിപ്പുകളും നിരവധിയാണ് നിത്യയെ ചുറ്റിപറ്റി പ്രചരിച്ചിരുന്നത്. തനിക്കെതിരേ ബോഡി ഷെയ്മിങ് നടത്തുന്നവരെ താൻ ശ്രദ്ധിക്കാറില്ലെന്ന് മുൻപും നിത്യ തുറന്നു പറഞ്ഞിരുന്നു.
സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്കെതിരെ പല കമന്റുകളും വരാറുണ്ടെന്ന് പറയുകയാണ് നിത്യ. സോഷ്യൽ മീഡിയയിൽ തന്റെ ചിത്രങ്ങൾ പങ്കുവെച്ചാൽ പലരും ശരീരത്തിന്റെ അളവെടുക്കലാണ് ആദ്യം ചെയ്യുന്നതെന്നാണ് താരം പറയുന്നത്. ചിലർ സൈസ് ചോദിച്ച് ഇൻബോക്‌സിൽ വരും, മറ്റ് ചിലർ സ്വകാര്യ ഭാഗങ്ങൾ അയയ്ക്കും. പക്ഷെ ഇതൊന്നും കാര്യമാക്കാറില്ല ശരീരത്തെക്കാൾ അഭിനയത്തിനു പ്രാധാന്യം നൽകുന്നതു കൊണ്ടാണ് ഇതൊന്നും വലിയ വിഷയം അല്ലാതാക്കുന്നത്. അഭിനയത്തിന് പ്രാധാന്യം കൊടുക്കുന്നതിനാൽ തടിയെ കുറിച്ചും പൊക്കത്തെ കുറിച്ചും ചിന്തിക്കാറില്ലെന്ന് നിത്യ പറഞ്ഞു