വാര്‍ത്തകള്‍ നല്‍കുമ്പോള്‍ വസ്തുത ഉറപ്പാക്കി നല്‍കണം! വിവാഹ വാർത്തകളിൽ പ്രതികരിച്ച് നിത്യ മേനോൻ!

തെന്നിന്ത്യൻ സിനിമ മേഖലയിൽ തന്റേതായ സ്ഥാനമുറപ്പിച്ച താരമാണ് നിത്യാ മേനോൻ. ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ താരമെന്നാണ് നിത്യാ മേനോനെ വിശേഷിപ്പിക്കാറ്. ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെയാണ്‌ നിത്യ മലയാളികൾക്ക് സുപരിചിതയാകുന്നത്. പിന്നീട് അപൂർവ്വരാഗം, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡേയ്സ് അങ്ങനെ നിരവധി ചിത്രങ്ങളിൽ താരം വളരെ പ്രധാനപ്പെട്ട വേഷങ്ങളിൽ എത്തിയിരുന്നു. മലയാളത്തിലേതെന്ന പോലെ അന്യ ഭാഷകളിലും അറിയപ്പെടുന്ന താരമാണ് നിത്യ ഇന്ന്. കന്നഡ തെലുഗു തമിഴ് ഭാഷകളിൽ വളരെ തിക്കിലാണ് താരമിപ്പോൾ. ബോളിവുഡിലേക്കും ചുവട് വെച്ചിരിക്കുകയാണ് നിത്യ ഇപ്പോൾ. ഏതൊരു സെലിബ്രിറ്റിയെയും പോലെ തന്നെ ഗോസിപ്പുകളും നിരവധിയാണ് നിത്യയെ ചുറ്റിപറ്റി പ്രചരിച്ചിരുന്നത്.

താന്‍ വിവാഹിതയാകുന്നു എന്ന വാര്‍ത്ത നിഷേധിച്ച് നിത്യ മേനോന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. നിത്യ മേനോനും മലയാളത്തിലെ പ്രമുഖ നടനും വിവാഹിതരാകുന്നു എന്ന് ദേശീയ മാധ്യമങ്ങളും നിരവധി മലയാള മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിരുന്നു. പക്ഷെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ എല്ലാം തന്നെ വ്യാജമാണെന്നാണ് നിത്യ മേനോനിപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ നല്‍കുമ്പോള്‍ വസ്തുത ഉറപ്പാക്കി നല്‍കണം എന്നും നിത്യ മേനോന്‍ പറഞ്ഞു.

അതേസമയം നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്യുന്ന 19(1)(എ) ആണ് നിത്യയുടെ പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രം. വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഡിസ്നി പ്ലസ് ഹോട്ടസ്റ്റാര്‍ വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ ടീസര്‍ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ റിലീസ് തിയതി നിലവില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ആന്റോ ജോസഫാണ് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്

Related posts