മലയാളികൾക്ക് വളരെ പ്രിയങ്കരിയാണ് നടി നിത്യ ദാസ്. താരം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത് ഈ പറക്കും തളിക എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ്. നിത്യ ദാസ് സോഷ്യൽ മീഡിയകളിൽ വളരെ സജീവമായി തന്നെ ഉണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് മകൾ നൈനയോടൊപ്പം താരം ചെയ്ത ഒരു വീഡിയോ ആണ്.
മകളോടൊപ്പമുള്ള ഇൻസ്റ്റഗ്രാം റീൽ വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു പോലെയുള്ള വസ്ത്രങ്ങളണിഞ്ഞുകൊണ്ടാണ് രണ്ടുപേരും വീഡിയോയിൽ എത്തിയത്. ഇതിന് കമന്റായി ചില ആരാധകർ നിങ്ങൾ രണ്ടുപേരും ഇരട്ടകളാണോ എന്ന് ചോദിച്ചിട്ടുണ്ട്.
നിത്യ ദാസ് 2007ലാണ് അരവിന്ദ് സിംഗ് ജാംവാളിനെ വിവാഹം ചെയ്യുന്നത്. വിവാഹം നടന്നത് ഗുരുവായൂരിൽ വച്ചായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. കാശ്മീർ സ്വദേശിയായ അരവിന്ദ് എയർ ഇന്ത്യ ഉദ്യോഗസ്ഥനാണ്. ഇരുവർക്കും നൈന ജാംവാൾ, നമാൻ സിംഗ് ജാംവാൾ എന്നിങ്ങനെ രണ്ട് മക്കളുണ്ട്