മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിത്യ ദാസ്. കുറച്ച് ചിത്രങ്ങൾ മാത്രമേ മലയാളത്തിൽ ചെയ്തിട്ടുള്ളു എങ്കിലും താരം പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. ഈ പറക്കും തളിക എന്ന ദിലീപ് ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് താരം സുപരിചിതയായത്. വിവാഹ ശേഷം സിനിമ ലോകത്ത് നിന്നും വിട്ടു നിൽക്കുകയാണ് നടി. സോഷ്യൽ മീഡിയകളിൽ സജീവമാണ് താരം. മകൾക്ക് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവെച്ച് താരം രംഗത്ത് എത്താറുണ്ട്.
സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് നിത്യ ദാസ്. മുൻപും മകൾ നൈനയ്ക്ക് ഒപ്പമുള്ള നൃത്ത വിഡിയോകൾ താരം പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ പുതുവർഷാശംസകൾ നേർന്ന്, മകൾ നൈനയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ഡാൻസ് വിഡിയോ പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം. വിഡിയോ ചുരുങ്ങിയ സമയത്തിനകം നിരവധിയാളുകളാണ് കണ്ടത്.
ജമ്മുകശ്മീർ സ്വദേശിയായ അരവിന്ദ്‌സിങ് ജംവാലാണ് നിത്യയുടെ ഭർത്താവ്. ഇന്ത്യൻ എയർലൈൻസിൽ ചെന്നൈ ഡിവിഷനിൽ ഉദ്യോഗസ്ഥനായ അരവിന്ദും നിത്യയും വിമാന യാത്രക്കിടെയാണ് പരിചയപ്പെടുന്നത്. ദമ്പതികൾക്ക് ഒരു മകളും മകനുമാണുള്ളത്. എന്നാൽ വിവാഹ ശേഷവും ഇരുവരും നിത്യയുടെ ജന്മനാടായ കോഴിക്കോട് തന്നെയാണ് താമസിക്കുന്നത്.
View this post on Instagram