നിധിൻ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ്. മഞ്ഞൾ പ്രസാദം എന്ന പരമ്പരയിലൂടെയാണ് താരം സീരിയൽ രംഗത്ത് എത്തിയത്. നീലക്കുയിൽ എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷക മനസ്സുകൾ കീഴടക്കിയത്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേ പോലെ താരം തിളങ്ങുകയാണ് താരം ഇപ്പോൾ. സമൂഹം മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. താരം കുറച്ചുദിവസം മുൻപ് പങ്കുവെച്ച ചിത്രത്തിന് നേരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ആയിരുന്നു ഉയർന്നിരുന്നത്. ഇതിനെല്ലാം കലക്കൻ മറുപടിയുമായി താരം തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ പരമ്പരയാണ് കളിവീട്. ഈ പരമ്പരയിൽ ഇദ്ദേഹം സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ കഥാപാത്രമാണ് ഇപ്പോൾ വിമർശനത്തിന് കാരണമായി മാറിയിരിക്കുന്നത്.
നായകനായിട്ടാണ് ഈ പരമ്പരയിൽ താരം എത്തുന്നത്. അർജുൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. വളരെ തന്റേടമുള്ള ഒരു കഥാപാത്രമായിരുന്നു ഇത്. എന്നാൽ ഈയിടെയായി പഴയ തന്റേടം കാണിക്കുന്നില്ല എന്നാണ് പ്രേക്ഷകരുടെ പരാതി. തിരക്കഥാകൃത്ത് ഊരിയെടുത്ത അർജുന്റെ നട്ടെല്ല് തിരിച്ചു നൽകണം എന്നൊക്കെയാണ് ഇപ്പോൾ ചിത്രത്തിൻറെ താഴെ ആരാധകർ കമൻറ് ആയി ഇടുന്നത്. ഇതിനു മറുപടിയുമായി അർജുൻ തന്നെ രംഗത്തു വരികയും ചെയ്തു.
സീരിയലിന്റെ കഥ അനുസരിച്ച് കഥാപാത്രത്തിന്റെ നട്ടെല്ല് മനപ്പൂർവ്വം ചെറുതായി ഒന്ന് വളച്ചതാണ്. എന്നാൽ മാത്രമേ പരമ്പരയുടെ കഥ മുന്നോട്ടു പോവുകയുള്ളൂ എന്ന് അവസ്ഥയിൽ ആയിരുന്നു. പക്ഷേ ഇനി ഇതുപോലെ വളരെ കുറച്ച് ഭാഗങ്ങൾ കൂടി മാത്രമേ ഉണ്ടാവുകയുള്ളൂ. എനിക്കും ധാരാളം സന്ദേശങ്ങൾ വരുന്നുണ്ട്. നട്ടെല്ല് പണയം വെച്ചവൻ എന്നൊക്കെ അർജുനെ വിശേഷിപ്പിച്ച് എന്ന് നിധിൻ പറയുന്നു. എന്നെങ്കിലും അങ്ങനെ ഒരു സാഹചര്യം വന്നാൽ വേണ്ട മാറ്റം ഉറപ്പായിട്ടും വരുത്തും എന്ന് ഞാൻ ഉറപ്പു നൽകുന്നു. ഞാൻ എന്ന വ്യക്തി ആയിരിക്കില്ല അപ്പോൾ അർജുൻ. പ്രേക്ഷകരുടെ അഭിപ്രായങ്ങൾ എല്ലാം കൃത്യമായി വീക്ഷിക്കുന്ന ആളാണ് ഞാൻ എന്നും താരം വ്യക്തമാക്കി. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് ഇത്. രാഘവൻ, ശ്രീലത നമ്പൂതിരി, കൊച്ചു പ്രേമൻ, സേതുലക്ഷ്മി, റബേക്ക തുടങ്ങിയവർ ആണ് പരമ്പരയിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.