ആ സീരിയലിന്റെ റിപ്പീറ്റ് പോലും ഞാൻ വയ്ക്കുവാൻ സമ്മതിക്കില്ല. കാരണം ഇതാണ്.! മനസ്സ് തുറന്ന് പ്രേക്ഷകരുടെ സ്വന്തം നിഷ.

മലയാള സിനിമ സീരിയൽ രംഗത്തെ മിന്നും താരമാണ് നിഷ സാരംഗ്. ശ്യാമപ്രസാദിന്റെ അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ അഭിനയ രംഗത്ത് എത്തുന്നത്. ഏത് വേഷവും അഭിനയിച്ചു ഫലിപ്പിക്കാനുള്ള നിഷയുടെ പ്രാവീണ്യം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. താരം നിരവധി സിനിമ സീരിയലുകളിൽ അഭിനയിച്ചിരുന്നു എങ്കിലും നിഷ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ആയിരുന്നു. മലയാളികളുടെ പ്രിയ പരമ്പരയായിരുന്നു ഉപ്പും മുളകും. പരമ്പരയിലെ നീലിമ എന്ന നീലു പ്രേക്ഷകരുടെ പ്രിയ താരമായി മാറി. കുറച്ചു നാളുകൾക്ക് മുൻപ് സീരിയൽ അവസാനിപ്പിക്കുന്നതായി അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.

Nisha Sarang has expressed her desire to live without fear and to go and  live in the country of her dreams - The Post Reader

ഇപ്പോഴിതാ ഉപ്പും മുളകിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകൾ വൈറലാകുന്നു, വാക്കുകൾ, വീട്ടിൽ ഞാൻ ഉപ്പും മുളകിന്റെ റിപ്പീറ്റ് പോലും വെക്കാൻ സമ്മതിക്കില്ല. കാരണം അത് കാണുമ്പോൾ എനിക്ക് വലിയ സങ്കടമാകുന്നു. മിസ് ചെയ്യുന്നു എന്ന വാക്കിൽ എത്രത്തോളം ഞാൻ ഇപ്പൊ അനുഭവിക്കുന്ന ഫീലിംഗ് പറഞ്ഞറിയിക്കാൻ പറ്റും എന്ന് അറിയില്ല. കഴിഞ്ഞ അഞ്ച് വർഷം ഞാൻ നീലുവായി ജീവിക്കുകയായിരുന്നു. എന്റെ ജീവന്റെ തന്നെ ഒരു ഭാഗം നഷ്ടപ്പെട്ട പോലെയാണ് തോന്നുന്നത്.

Neelu: Uppum Mulakum: Neelu to crack CA exam, family supports her to  achieve the goal - Times of India

സീരിയൽ തീർന്നു എങ്കിലും സഹ താരങ്ങളുമായി ഇപ്പോഴും അടുപ്പത്തിലാണ്, പാറുക്കുട്ടിയെ വല്ലാതെ മിസ് ചെയ്യുന്നു. സീരിയൽ നിർത്തി മാസങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഉപ്പും മുളകും ഫാൻസ്‌ ഗ്രൂപ്പുകൾ വളരെയധികം ആക്റ്റീവ് ആണ്. ഇത്രയധികം സ്നേഹം പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത് വലിയ ഭാഗ്യമാണ്. ഇനി നീലുവും മക്കളുമായി നിങ്ങൾക്ക് മുന്നിലേക്ക് എത്താൻ കഴിയില്ലായിരിക്കും. പക്ഷെ, പുതിയ ചില കഥാപാത്രങ്ങളായി ഞങ്ങൾ നിങ്ങളിലേക്ക് എത്തും. ഇതേ സ്നേഹവും പിന്തുണയും അപ്പോഴും തരണം

Related posts