അടുത്തിടെയാണ് പ്രേക്ഷകരുടെ പ്രിയ താരം ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി വാഹനാപകടത്തിൽ മരിച്ചത്. ഭാഗ്യലക്ഷ്മിയും മകനും സ്‌കൂട്ടറിൽ സഞ്ചരിക്കവേ പിന്നാലെ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌ക്കൂട്ടറിൽനിന്നു തെറിച്ചു വീണ ഭാഗ്യലക്ഷ്മി തൽക്ഷണം മരിക്കുകയായിരുന്നു. ജൂഹിയുടെ അച്ഛനും അമ്മയുടെ മരണത്തിന് നാളുകൾക്ക് മുമ്പ് മരിച്ചിരുന്നു. നീലുവും ലച്ചുവിനെ ചേർത്തുനിർത്തി ആശ്വസിപ്പിക്കാനായി എത്തിയിരുന്നു. ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത് നിഷയുടെ അഭിമുഖമാണ്.
നിരവധി പേരാണ് ജൂഹിയുമായുള്ള ഫോട്ടോയ്ക്ക് കമന്റ് ചെയ്തത്. ഞങ്ങളുടെ ലുക്കിലെ മാറ്റങ്ങളും ചർച്ചയായിരുന്നു. ജൂഹി വിഷമങ്ങളെ അതിജീവിച്ച് വരികയാണ്. എല്ലാവരുടേയും കൂടെയാവുമ്പോൾ അവളുടെ മനസ്സിന് ആശ്വാസം വരുമല്ലോ, അമ്മയെക്കുറിച്ച് പറയാറുണ്ടെങ്കിലും വന്ന സമയത്തേതിനേക്കാളും അവസ്ഥ മാറിയിട്ടുണ്ട് ഇപ്പോൾ.
ഉപ്പും മുളകിലെ താരങ്ങളെ അണിനിരത്തി എരിവും പുളിയുമായെത്തുകയായിരുന്നു സീ കേരളം. പഴയത് പോലെ തന്നെ അച്ഛനും അമ്മയും മക്കളുമായാണ് തങ്ങൾ വരുന്നത്. തികച്ചും വ്യത്യസ്തമായ അവതരണമാണ് എരിവും പുളിയുടേത്. ഇടവേളയ്ക്ക് ശേഷമുള്ള വരവാണെങ്കിലും എല്ലാവരും പഴയത് പോലെ തന്നെയാണ്. സ്‌ക്രീനിൽ മാത്രമല്ല ജീവിതത്തിലും അവരെല്ലാം തന്നെ അമ്മയായാണ് കാണുന്നത്. അവരെയെല്ലാം കാണാതിരുന്നതിന്റെ വിഷമം മാറിയത് എരിവും പുളിയിൽ വന്നതോടെയാണ്. പാറുക്കുട്ടി ഇപ്പോൾ നന്നായി സംസാരിച്ച് തുടങ്ങിയിട്ടുണ്ട്. അഭിനയിക്കുകയല്ല ശരിക്കും ജീവിക്കുകയാണ് പാറുക്കുട്ടി.