മലയാള സിനിമ സീരിയൽ രംഗത്തെ മിന്നും താരമാണ് നിഷ സാരംഗ്. ശ്യാമപ്രസാദിന്റെ അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ അഭിനയ രംഗത്ത് എത്തുന്നത്. ഏത് വേഷവും അഭിനയിച്ചു ഫലിപ്പിക്കാനുള്ള നിഷയുടെ പ്രാവീണ്യം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. താരം നിരവധി സിനിമ സീരിയലുകളിൽ അഭിനയിച്ചിരുന്നു എങ്കിലും നിഷ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ആയിരുന്നു. മലയാളികളുടെ പ്രിയ പരമ്പരയായിരുന്നു ഉപ്പും മുളകും. പരമ്പരയിലെ നീലിമ എന്ന നീലു പ്രേക്ഷകരുടെ പ്രിയ താരമായി മാറി. ഇപ്പോൾ എരിവും പുളിയും എന്ന പ്രോഗ്രാമിലാണ് നീലു അഭിനയിക്കുന്നത്. ഇപ്പോളിതാ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം,
കുട്ടികളെ ഭയങ്കര ഇഷ്ടമാണ്, ദൈവം അറിഞ്ഞ് തന്നതായിരിക്കാം ഇതുപോലൊരു ജോലി. അത് ഞാൻ എൻജോയ് ചെയ്യുന്നുണ്ട്. ജീവിതത്തിൽ ഇനിയും അത് അതേ പോലെയായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഉപ്പും മുളകിലെ മക്കളെയെല്ലാം ശാസിക്കാറുണ്ട്. ലച്ചുവും ശിവയുമൊക്കെ എന്റെ തോളത്തോ എവിടെയെങ്കിലുമോ താങ്ങിപ്പിടിച്ചൊക്കെയായിരിക്കും നിൽക്കുന്നത്. ഞാനത് ഒരുപാട് ആസ്വദിക്കുന്നുണ്ട്. കഴിഞ്ഞ ഷെഡ്യൂൾ മുതൽ പാറുക്കുട്ടിയേയും വഴക്ക് പറയാറുണ്ട്. അവൾക്ക് കൂടുതൽ സ്‌നേഹം കൊടുക്കുന്തോറും കൊഞ്ചൽ കൂടുതലാണ്. കൊച്ചുമകനും നല്ല വികൃതിയാണ്, അവനെല്ലാം കൃത്യമായിട്ട് അറിയാം. ഞാനങ്ങനെ അടിക്കാറില്ല, അവന്റെ അമ്മയാണ് അടിക്കാറുള്ളത്. അടിക്കാൻ ചെല്ലുമ്പോൾ അവൻ കാറിക്കൂവും, എന്തായെന്ന് ചോദിച്ചാൽ കണ്ണിറുക്കി ചിരിച്ച് കാണിക്കും. അപ്പോൾ അടിക്കാനുള്ള വടി താഴെയിട്ട് നമ്മൾ അവനെ ശ്രദ്ധിക്കുമല്ലോ, എല്ലാ കുരുത്തക്കേടുകളും അവനറിയാം. ഇങ്ങനെയുള്ള കുട്ടികളെ നമ്മൾ എൻജോയ് ചെയ്യുകയല്ലേ വേണ്ടത്. കുട്ടികളെത്ര നാൾ നമ്മുടെ കൂടെയുണ്ടെങ്കിലും നമുക്ക് ബോറടിക്കില്ല.
ഉപ്പും മുളകും എരിവും പുളിയും തമ്മിൽ നമുക്കങ്ങനെ വ്യത്യാസമൊന്നും തോന്നുന്നില്ല. ആറോ ഏഴോ ജില്ലകളിൽ നിന്നും അരപ്പിരി ലൂസായ 7 പേർ വന്നപ്പോഴാണ് ഈ പരിപാടി പോപ്പുലറായത് എന്ന് ഞാൻ അടുത്തിടെയും പറഞ്ഞിരുന്നു. ഭയങ്കര രസമാണ് ഞങ്ങളുടെ സംസാരവും കാര്യങ്ങളുമെല്ലാം. ഞങ്ങൾ ഒന്നിച്ച് സംസാരിക്കുന്നിടത്ത് ക്യാമറ വെച്ചാൽ മതി അപ്പോൾത്തന്നെ നല്ല രംഗങ്ങൾ കിട്ടുമെന്നാണ് ഞാൻ പറയാറുള്ളത്. എരിവും പുളിയിൽ കരയുകയൊന്നുമുണ്ടായിരിക്കില്ലെന്നാണ് കരുതുന്നത്. കുറേ പേരും പ്രശസ്തിയും കിട്ടി, കുറേ പൈസയും ഉണ്ടാക്കാൻ പറ്റി. ഉപ്പും മുളകിൽ വന്നപ്പോഴുണ്ടായ മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ നിഷ സാരംഗ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ഉള്ള സത്യമാണ് അത്. അല്ലാതെ നമ്മളിൽ എന്ത് മാറ്റമാണ് വന്നത്, പേരും പ്രശസ്തിയും വന്നുവെന്നത് കൊണ്ട് ഒന്നിലും മാറ്റം വന്നിട്ടില്ല. ഞാനിപ്പോഴും അതേ പോലെ തന്നെയാണ്. പെരുമാറ്റത്തിലോ വസ്ത്രധാരണത്തിലോ ഒരുമാറ്റവും ഉണ്ടായിട്ടില്ല