കൊറോണക്ക് നമ്മളെ സ്നേഹിച്ചു മതിയായില്ല! വൈറലായി നിരഞ്ജനയുടെ പോസ്റ്റ്.

ലോഹം എന്ന ചിത്രത്തിലൂടെ മലയാളി സുപരിചിതയായ നടിയാണ് നിരഞ്ജന അനൂപ്. തുടർന്ന് ബി ടെക് ചിത്രത്തിൽ താരം കൈകാര്യം ചെയ്ത വേഷം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വളരെ കുറച്ചു സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളൂ എങ്കിലും താരം മലയാളികളുടെ പ്രിയ നായികയാണ്. ദേവാസുരം എന്ന മോഹൻലാൽ – ഐവി ശശി കൂട്ടുകെട്ടിലെ ഹിറ്റ് സിനിമയ്ക്ക് കാരണക്കാരനായ മുല്ലശ്ശേരി രാജുവിന്‍റെ പേരക്കുട്ടി കൂടിയാണ് നിരഞ്ജന. അതിനുശേഷമായിരുന്നു പുത്തൻപണം, ഗൂഢാലോചന, കെയര്‍ ഓഫ് സൈറബാനു, ഇര, ബിടെക് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ചതുര്‍മുഖമാണ് ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം. നിരഞ്ജന ഇടയ്ക്കിടയ്ക്ക് ഗ്ലാമർ‍ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കാറുമുണ്ട്. അവയെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ പുതിയൊരു പോസ്റ്റ് പങ്കുവച്ചിരിക്കുവാണ് താരം.

കൊറോണക്ക് നമ്മളെ സ്നേഹിച്ചു മതിയാവാത്ത സ്ഥിതിക്ക് ചുറ്റല്‍ ഓക്കെ ഗോവിന്ദാ! വീണ്ടും നല്ല നാളുകള്‍ തിരിച്ചു വരും. ഇത് നമ്മുടെ ആത്മവിശ്വാസം അല്ല അഹങ്കാരം ആണ്. എല്ലാ മുൻകരുതലുകളുമെടുത്ത് വീട്ടിൽ കഴിയൂ, ആരോഗ്യത്തോടെ സുരക്ഷിതരായിരിക്കൂ എന്നാണ് നിരഞ്ജന ചിത്രം പങ്കുവച്ചുകൊണ്ടു ഇൻസ്റ്റയിൽ കുറിച്ചിരിക്കുന്നത്.
കിങ്ഫിഷ്, ദി സീക്രട്ട് ഓഫ് വുമൺ എന്നീ സിനിമകളാണ് നിരഞ്ജനയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

Related posts