എന്റെ നിറത്തിലും ചര്‍മ്മത്തിലും താന്‍ വളരെ കംഫര്‍ട്ടബിള്‍ ആണ് വൈറലായി നിമിഷയുടെ ഉത്തരങ്ങൾ!

ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്ര കഥാപാത്രമാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ സജയൻ അഭിനയ രംഗത്ത് എത്തിയത്. പിന്നീട് ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ നിമിഷയില്‍ നിന്നുമുണ്ടായി. മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിമിഷ. ഇക്കാലയളവിൽ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരവും നിമിഷ സ്വന്തമാക്കിയിരുന്നു.

ചില ചോദ്യങ്ങള്‍ക്ക് നിമിഷ സജയന്‍ നല്‍കിയ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ വൈറലായി മാറിയിരിക്കുന്നത്. ഇരുണ്ട നിറക്കാരെ വേര്‍തിരിവോടെ കാണുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ എന്നായിരുന്നു നിമിഷ നേരിടേണ്ടി വന്ന ഒരു ചോദ്യം. നിറത്തെ കുറിച്ചുള്ള കമന്റുകള്‍ മനസിനെ ബാധിക്കുന്നവരുണ്ടാകാം എന്നാല്‍ ഞാന്‍ അതൊന്നും മൈന്‍ഡ് ചെയ്യാറില്ല. തന്റെ നിറത്തിലും ചര്‍മ്മത്തിലും താന്‍ വളരെ കംഫര്‍ട്ടബിള്‍ ആണ്. ആരെന്ത് പറഞ്ഞാലും അതൊന്നും തന്നെ ബാധിക്കില്ല എന്നാണു താരം നൽകിയ മറുപടി.

ഷോര്‍ട്‌സ് ഇട്ടാല്‍ വിമര്‍ശിക്കുന്നവരെ കുറിച്ച് എന്താണ് പറയാനുള്ളത് എന്നായിരുന്നു മറ്റൊരു ചോദ്യം. അനാവശ്യ വിമര്‍ശനങ്ങള്‍ മൈന്‍ഡ് ചെയ്യാറില്ല എന്നായിരുന്നു ഈ ചോദ്യത്തിന് നിമിഷയുടെ ഉത്തരം. അവര്‍ അവരുടെ തോന്നല്‍ പറയുന്നു. അത് കാര്യമായിട്ട് എടുക്കണോ വേണ്ടയോ എന്നത് എന്റെ തീരുമാനമല്ലേ. നേരിട്ട് ആരും ഒന്നും പറയില്ല. പറഞ്ഞാല്‍ നൈസ് ആയിട്ട് മറുപടി കൊടുക്കാന്‍ എനിക്കറിയാം എന്നും നിമിഷ പറഞ്ഞു. നായാട്ട് ആണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. താരത്തിന്റെ മാലിക്, തുറമുഖം തുടങ്ങിയ ചിത്രങ്ങൾ ഉടൻ തന്നെ പ്രദർശനത്തിന് എത്തുന്നുമുണ്ട്.

Related posts