മലയാളത്തിന്റെ സ്വന്തം നിമിഷ സജയൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു!

മലയാളികൾക്ക് വളരെ പ്രിയങ്കരിയായ നടിയാണ് നിമിഷ സജയന്‍. ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്തുകൊണ്ടാണ് താരം മലയാളികളുടെ മനസ്സിലിടം നേടിയത്. ഇപ്പോൾ നിമിഷ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ്. താരം ബോളിവുഡിലെത്തുന്നത് ദേശീയ പുരസ്‌കാര ജേതാവായ ഒനിര്‍ സംവിധാനം ചെയ്യുന്ന വി ആര്‍ എന്ന ചിത്രത്തിലൂടെയാണ്.

വി ആര്‍ ഒരുങ്ങുന്നത് ഒനിര്‍ സംവിധാനം ചെയ്ത ഐ ആം ലൈക് ഐ ആം എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായിട്ടാണ്. ചിത്രം സെപ്തംബറില്‍ ചിത്രീകരണം തുടങ്ങാനാണ്‌ പദ്ധതിയിട്ടിരിക്കുന്നത്. ചിത്രം ഒരുങ്ങുന്നത് ആന്തോളജിയായിട്ടാണ്. ചിത്രത്തില്‍ നാല് കഥകളായിരിക്കും ഉണ്ടാവുക. നിമിഷ നേരത്തെ അഭിനയിച്ച ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രം ദേശീയ തലത്തില്‍ ശ്രദ്ധേ നേടിയിരുന്നു.

നിമിഷയുടെതായി റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന പുതിയ ചിത്രം ഫഹദ് ഫാസില്‍ നായകനാകുന്ന മാലിക്കാണ്. ജൂലൈ 15നാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നത്. ചിത്രം നേരത്തെ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു.

Related posts