ആ സെറ്റിൽ ഞാൻ മാത്രമേ സ്ത്രീ ആയി ഉണ്ടായിരുന്നുള്ളൂ. പക്ഷെ ! മനസ്സ് തുറന്ന് നിമിഷ.

മലയാള സിനിമയിലെ മികച്ച നടിമാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് നിമിഷ. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ വെള്ളിത്തിരയില്‍ എത്തുന്നത്. ഫഹദിനും സുരാജിനും ഒപ്പം മികച്ച അഭിനയമാണ് താരം ഈ ചിത്രത്തിൽ കാഴ്ച വച്ചത്. നടിയുടേതായി പുറത്തെത്തിയ അവസാന ചിത്രം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ടാണ്. ചിത്രത്തില്‍ സുപ്രധാന വേഷത്തിലാണ് നിമിഷ എത്തിയത്. ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് അനുഭവം പങ്കുവെച്ചിരിക്കുകയാണ് നിമിഷ.

Nayattu movie review: Kunchako Boban, Joju George, Nimisha Sajayan's  thriller shows the truth of political circus | Entertainment News,The  Indian Express

നിമിഷ സജയന്റെ വാക്കുകളിങ്ങനെ, നായാട്ടിന്റെ സെറ്റില്‍ താനല്ലാതെ മറ്റു സ്ത്രീകളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, അവിടെ ഒറ്റപ്പെട്ടതായി തോന്നിയതേയില്ല. കാരണം ജോജു ചേട്ടനും ചാക്കോച്ചനും എന്തു കാര്യത്തിനും എന്നെക്കൂടി കൂട്ടിയിരുന്നു. സിനിമ ചെയ്യാമോ എന്നു ചോദിച്ചപ്പോള്‍ ഒരു കളര്‍ഫുള്‍, ഫീല്‍ ഗുഡ് മൂവി എന്ന ധാരണയായിരുന്നു തനിക്ക് ഉണ്ടായിരുന്നത്. കഥ കേട്ടപ്പോഴാണ് അദ്ദേഹം ഇതുവരെ ചെയ്യാത്ത തരത്തിലുള്ള സിനിമയാണെന്നും ശക്തമായ കഥാപാത്രമാണെന്നും മനസിലായത്. അധികം സംസാരിക്കാത്ത എന്നാല്‍ ആവശ്യമുള്ളപ്പോള്‍ ശക്തമായി ഇടപെടുന്ന കഥാപാത്രമാണ് നായാട്ടിലെ സുനിത. താന്‍ ഇതുവരെ ചെയ്തതില്‍ നിന്നു തികച്ചും വ്യത്യസ്തമായ കഥാപാത്രമായിരുന്നു ഇത്.

Never acted to win award, says Nimisha Sajayan | Kerala state film awards  2019

Related posts