റോബിൻ നീ ഇതിലും നല്ലത് അർഹിക്കുന്നു എന്ന് നിമിഷ. ആഗ്രഹിക്കുന്നതൊന്നും നമുക്ക് കിട്ടിയെന്ന് വരില്ലന്ന് ജാസ്മിൻ!

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗെയിം ഷോ ആണ് ബിഗ് ബോസ്. മലയാളികളുടെ പ്രിയപ്പെട്ട താരം മോഹൻലാൽ അവതാരകനായി എത്തുന്ന പ്രോഗ്രാം റേറ്റിംഗിലും ഒന്നാം സ്ഥാനം ആണ്. ബിഗ് ബോസ് നാലാം സീസൺ മലയാളത്തിന്റെ ഫൈനൽ കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. പ്രോഗ്രാം പോലെ തന്നെ മത്സരാർത്ഥികളും പ്രേക്ഷകർക്ക് പ്രിയമുള്ളവരാണ്. ഇവരുടെ പേരിൽ നിരവധി ഫാൻസ്‌ പേജുകളും ഇപ്പോൾ ഉണ്ട്. ബിഗ് ബോസ് താരങ്ങളായ റോബിനും ദിൽഷയും തമ്മിലുള്ള വേർപിരിയലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. കഴിഞ്ഞദിവസം ഒരു വീഡിയോയിലൂടെ എല്ലാത്തിനോടും പ്രതികരിച്ചു ദിൽഷ. ഇതിലൂടെ താൻ ബ്ലെസിയും റോബിനുമായുള്ള സൗഹൃദം നിർത്തിയെന്ന് താരം അറിയിച്ചു. റോബിന്റെ അടുത്ത സുഹൃത്തുക്കളായ നിമിഷയും, ജാസ്മിനും ഇരുവർക്കും പിന്തുണ അറിയിച്ചു എത്തി.

റോബിൻ നീ ഇതിലും നല്ലത് അർഹിക്കുന്നുവെന്നാണ് നിമിഷ റോബിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് സോഷ്യൽമീഡിയയിൽ കുറിച്ചത്. അതേസമയം ജാസ്മിൻ ദിൽഷയേയും റോബിനേയും പിന്തുണച്ചാണ് എത്തിയിരിക്കുന്നത്.

അല്ലെങ്കിലും അതിലും വലുത് നമുക്ക് കിട്ടും. അതുകൊണ്ട് സ്‌ട്രോങായി നിൽക്കുക. നിനക്ക് അത് സാധിക്കും. എന്നാണ് റോബിന് വേണ്ടി ജാസ്മിൻ പറഞ്ഞത്. വ്യക്തിപരമായുള്ള ഒരോരുത്തരുടേയും തീരുമാനങ്ങൾ എന്നും മാനിക്കപ്പെടണം. നെഗറ്റീവ് നിറഞ്ഞ ഈ സാഹചര്യത്തിൽ ഞാൻ നിനക്കൊപ്പം നിൽക്കുന്നു ദിൽഷ. അതുപോലെതന്നെ ദിൽഷ ഇപ്പോൾ നേരിടുന്ന സൈബർ അറ്റാക്ക് മലയാളികളുടെ ടോക്‌സിസിറ്റി വ്യക്തമാക്കുന്നു. ഹാർട്ട് ബ്രേക്ക്‌സ് ജീവിതത്തിലുണ്ടാകും റോബിൻ, ഒരുപാട് ഹാർട്ട് ബ്രേക്ക്‌സ് ഞാനും അനുഭവിച്ചിട്ടുള്ളതാണ്. റോബിൻ നീ ഇതിനെ അതിജീവിക്കുമെന്ന് ഞാൻ കരുതുന്നു. ജീവിതം അങ്ങനെയാണ്. നമ്മൾ വേണമെന്ന് അതിയായി ആഗ്രഹിക്കുന്നതൊന്നും നമുക്ക് കിട്ടിയെന്ന് വരില്ല. ചിലപ്പോൾ ഒരു അവസരത്തിൽ നമ്മൾ ആഗ്രഹിച്ച കാര്യം മറ്റൊരു രൂപത്തിൽ നമ്മിലേക്ക് തിരിച്ച് വരും എന്നാണ് ജാസ്മിൻ പറഞ്ഞത്.

Related posts