ആദ്യമായി സിനിമാ തിയേറ്ററിലെത്തിയ ‘നില’….ഒച്ചവെച്ച് സന്തോഷം അറിയിക്കുന്ന വീഡിയോ

BY AISWARYA

പേളിമാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും മകള്‍ നില ജനിച്ചതുമുതല്‍ സോഷ്യല്‍ മീഡിയയിലെ താരമാണ്. നില എന്നു പറയുമ്പോള്‍ തന്നെ ആരാധകര്‍ക്കും ആവേശമാണ്. ഇപ്പോള്‍ വൈറലാവുന്നത് ആദ്യമായി സിനിമാ തിയേറ്ററിലെത്തിയ നിലയുടെ ആഹ്ലാദപ്രകടത്തിന്റെ വീഡിയോ ആണ്. അമ്മയുടെ മടിയിലിരുന്ന് ഉറക്കെ ഒച്ചവെക്കുന്ന നിലയാണ് വീഡിയോയിലുളളത്.

‘ഇന്ന് ഞങ്ങളെ എല്ലാവരും പുറത്താക്കും’ എന്ന ക്യാപ്ഷനോടെയാണ് ശ്രീനിഷ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നേരത്തെ ഹൈദരാബാദില്‍ നടന്ന സൈമ അവാര്‍ഡ്സില്‍ നിലയ്ക്കൊപ്പം പേളിയും ശ്രീനിഷും എത്തിയിരുന്നു. നിലയെ കൊഞ്ചിക്കുന്ന മറ്റ് താരങ്ങളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.നില ജനിച്ചതിന് ശേഷം പേളി പങ്കെടുത്ത ആദ്യ പൊതു പരിപാടിയായിരുന്നു സൈമ അവാര്‍ഡ്സ്. മാര്‍ച്ച് 21നാണ് പേളിക്കും ശ്രീനീഷിനും കുഞ്ഞു പിറക്കുന്നത്. കുഞ്ഞ് പിറന്ന് മണിക്കൂറുകള്‍ക്കകം തന്നെ പേളി കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചിരുന്നു. നിലയ്ക്കൊപ്പമുളള ഒരു ദിവസം എങ്ങനെയെന്ന് കാണിക്കുന്ന ഒരു വീഡിയോയും അടുത്തിടെ പേളി യൂട്യൂബ് ചാനലില്‍ പങ്കുവച്ചിരുന്നു.

രാവിലെ ഉറക്കമുണരുന്നതു മുതല്‍ നിലയ്ക്ക് പ്രഭാത ഭക്ഷണം നല്‍കുന്നതുവരെയാണ് വീഡിയോയില്‍ കാണിച്ചിട്ടുള്ളത്. ബിഗ് ബോസ് സീസണില്‍ വെച്ചാണ് പേളിയും ശ്രീനീഷും തമ്മില്‍ പ്രണയത്തിലാകുന്നത്. പിന്നാലെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. അനുരാഗ് ബസു സംവിധാനം ചെയ്ത ലുഡോ എന്ന ബോളിവുഡ് ചിത്രത്തിലാണ് പേളി ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. അജിത്ത് ചിത്രം വലിമൈ ആണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.

https://www.facebook.com/watch/?v=463772094945985&t=0

 

Related posts