സിനിമാപ്രേക്ഷകരുടെ ഇഷ്ടനടിയാണ് നിക്കി ഗൽറാണി. താരത്തിന് തുടക്കത്തില്‍ തന്നെ കോവിഡ് ബാധിച്ചിരുന്നു. നടിയ്ക്ക് കോവിഡ് ബാധിച്ചത് കഴിഞ്ഞ വര്‍ഷമായിരുന്നു. താരത്തിന് വളരെ ചെറിയ ചില രോഗ ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് സംബന്ധിച്ച മുന്നറിയിപ്പുകള്‍ നടി ആരാധകര്‍ക്ക് നല്‍കിയിരുന്നു. വൈറസ് ബാധ ഏറ്റാല്‍ ഭയപ്പെടരുത്, ചെറിയ ചില ലക്ഷണങ്ങള്‍ കണ്ടാല്‍ തന്നെ ടെസ്റ്റ് ചെയ്യുകയും ചികിത്സയ്ക്ക് വിധേയരാകുകയും ചെയ്യണം എന്നാണ് നിക്കി നിർദ്ദേശിച്ചത്. നടി ഇപ്പോള്‍ ഇത് സംബന്ധിച്ച് മറ്റൊരു നിര്‍ദ്ദേശം കൂടെ നല്‍കുകയാണ്. ഇത്തവണ നിക്കി ഗല്‍റാണി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത് എല്ലാവരും വാക്‌സിന്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ്. തനിക്ക് സൂചി വളരെ പേടിയായിരുന്നിട്ടും താൻ വാക്‌സിന്‍ എടുത്തു എന്ന് നിക്കി പറഞ്ഞു.
ഞാന്‍ എന്റെ ആദ്യ വാക്‌സിന്‍ സ്വീകരിച്ചു. എനിക്ക് സൂചി ഭയങ്കര പേടിയായിരുന്നു. എന്നാല്‍ നല്ലൊരു കാര്യം ചെയ്ത സന്തോഷമുണ്ട്. എനിക്കറിയാം, വാസ്‌കിന്‍ സ്വീകരിക്കേണ്ട സ്ഥലം കണ്ടെത്തുക പ്രയാസമാണ്. പക്ഷെ ദയവ് ചെയ്ത് രജിസ്റ്റര്‍ ചെയ്യുകയും, നിങ്ങളുടെ സമീപ പ്രദേശത്ത് എവിടെയാണ് ലഭിയ്ക്കുന്നത് എന്നും അന്വേഷിച്ച് വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്യണം എന്ന് നിക്കി ഗല്‍റാണി പറയുന്നു. കോവിഡ് വെബ്‌സൈറ്റിലും ആരോഗ്യസേതു ആപ്പിലും വാക്‌സിന്‍ സ്വീകരിക്കുന്നതിന് വേണ്ടി രജിസ്റ്റര്‍ ചെയ്യാം എന്ന വിവരവും നിക്കി ഗല്‍റാണി പങ്കുവച്ചു. നിക്കി വാക്‌സിന്‍ സ്വീകരിച്ചത് ചെന്നൈ കോര്‍പറേഷനില്‍ വച്ചാണ്.
താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത് 1983 എന്ന മലയാള സിനിമയിലൂടെയാണ്. തുടര്‍ന്ന് ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്റ്ക്ലാസ് യാത്ര, രാജമ്മ അറ്റ് യാഹു തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി. ഇപ്പോള്‍ നിക്കി ഗല്‍റാണി ചെയ്തുകൊണ്ടിരിയ്ക്കുന്നത് തമിഴ്, തെലുങ്ക് സിനിമകളാണ്.