മലയാളികൾക്ക് ഏറെ സുപരിചിതയായ നായികയാണ്. 2014 ൽ പുറത്ത് വന്ന 1983 എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിലേക്ക് എത്തുന്നത്. നിവിൻ പോളി നായകനായ ചിത്രത്തിൽ മഞ്ജുള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നിക്കി മലയാളത്തിലേക്ക് എത്തിയത്. ഈ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. നിരവധി ചിത്രങ്ങളിൽ നായികയായി താരം എത്തിയിരുന്നു.
നാളുകളായി ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു നിക്കി ഗൽറാണിയും നടൻ ആദിയും. കേട്ട ഗോസിപ്പുകളെല്ലാം സത്യമാണെന്ന് വിവാഹ നിശ്ചയ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നിക്കി ഗൽറാണി തന്നെ സമ്മതിച്ചിരിക്കുകയാണ് ഇപ്പോൾ. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിട്ടാണ് നിക്കിയുടേയും ആദിയുടേയും വിവാഹ നിശ്ചയം നടത്തിയത്. ഇളം വയലറ്റ് നിറത്തിലുള്ള കുർത്ത അണിഞ്ഞ് ട്രെഡീഷണൽ ലുക്കിലാണ് ആദി ചടങ്ങിനെത്തിയത്. നീല നിറത്തിലുള്ള സാരിയും അതിനോട് ഇണങ്ങുന്ന സിംപിൾ ആഭരണങ്ങളുമാണ് നിക്കി ധരിച്ചത്.
ഏറ്റവും നല്ല കാര്യം ജീവിതത്തിലുടനീളം മുറുകെ പിടിക്കാൻ തീരുമാനിച്ചിരിക്കുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ഞങ്ങൾ പ്രണയം തിരിച്ചറിഞ്ഞത്. അത് ഇപ്പോൾ ഔദ്യോഗിമാക്കുകയാണ്. ഞങ്ങൾക്ക് വളരെ സവിശേഷമായ ദിവസമാണ്. രണ്ട് കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ ഞങ്ങൾ വിവാഹനിശ്ചയം നടത്തി. ഞങ്ങൾ ഒരുമിച്ച് ഈ പുതിയ യാത്ര ആരംഭിക്കുമ്പോൾ നിങ്ങളുടെ എല്ലാ സ്‌നേഹവും അനുഗ്രഹവും തേടുന്നു’ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നിക്കി ഗൽറാണി കുറിച്ചു.