അത്തരം വിളികള്‍ താന്‍ തീരെ ഇഷ്ടപ്പെടുന്നില്ല! വ്യക്തമാക്കി നിഖില.

നിഖില വിമല്‍ മലയാളികളുടെ പ്രിയനടിയാണ്. നിഖില സിനിമയില്‍ അരങ്ങേറ്റം കുറിച്ചത് ഭാഗ്യദേവത എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ ബാല താരമായിട്ടാണ്. പിന്നീട് ലവ് 24*7 എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി എത്തി. തുടര്‍ന്ന് താരം ഒരുപാട് ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്തു. ഇപ്പോള്‍ താരം മലയാളത്തിലെ യുവ നായികമാര്‍ക്കിടയില്‍ ശ്രദ്ധേയയാണ്. ദി പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രത്തിലും നിഖില ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

ഇപ്പോള്‍ ചില അവസരങ്ങളില്‍ നേരിടുന്ന ഒരു അസ്വസ്ഥതയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. ഡിയര്‍ എന്ന മറ്റുള്ളവരുടെ വിളി തനിക്ക് അസ്വസ്ഥതയാണ് ഉണ്ടാക്കുന്നത്. അത്തരം വിളികള്‍ താന്‍ തീരെ ഇഷ്ടപ്പെടുന്നില്ല എന്ന് നിഖില വ്യക്തമാക്കി.

Nikhila Vimal: Nikhila Vimal make heads turn in an elegant red saree |  Malayalam Movie News - Times of India

ഡിയര്‍ എന്ന വിളി എനിക്ക് തീരെ ഇഷ്ടമല്ല. തീരെ അടുപ്പമില്ലാത്തവര്‍ ഡിയര്‍ എന്ന് വിളിക്കുമ്പോള്‍ വല്ലാതെ ദേഷ്യം വരും. ഡിയര്‍, ഡാര്‍ലിങ് തുടങ്ങിയ രീതിയില്‍ സംബോധന ചെയ്തു വിളിക്കുന്നത് ഇഷ്ടമല്ല. ആരെങ്കിലും സിനിമയുമായി സമീപിക്കുമ്പോഴോ, അല്ലാതെയുള്ള ഇവന്റ് ഷോകളുമായി ബന്ധപ്പെട്ടൊക്കെ ചിലപ്പോള്‍ ഒരു ഡിയര്‍ വിളിയുണ്ടായേക്കാം. അതൊക്കെ എനിക്ക് നല്ല ദേഷ്യം തോന്നുന്ന കാര്യമാണ്. ഡിയര്‍ വിളിച്ചതിന്റെ പേരില്‍ ഞാന്‍ ബ്ലോക്ക് ചെയ്ത സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. അങ്ങനെ വിളിക്കുന്ന ചിലരോട് തീരെ മിണ്ടാന്‍ കഴിയാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്. എന്ത് കൊണ്ടാണെന്ന് അറിയില്ല ചെറുപ്പം മുതല്‍ക്കേ അങ്ങനെയൊരു വിളി എനിക്ക് ഇഷ്ടമല്ല. പേഴ്‌സണലായി നമ്മളോട് അത്ര അടുപ്പമുള്ള ആരെങ്കിലും അങ്ങനെ വിളിച്ചാല്‍ ചിലപ്പോള്‍ ഇത്രയ്ക്കും അസ്വസ്ഥത തോന്നില്ല. എന്നിരുന്നാലും ആരും എന്നെ ഡിയര്‍ എന്ന് വിളിക്കുന്നത് ഇഷ്ടമല്ലാത്ത ഒരാളാണ് താൻ എന്നും നിഖില പറഞ്ഞു.

Related posts