ആ ചിത്രം ചെയ്തത് തന്നെ മറന്നു പോയി! തന്റെ വിജയ ചിത്രത്തിന്റെ അനുഭവം പങ്കുവെച്ച് നിഖില.

മലയാള സിനിമയില്‍ ഈ അടുത്ത് റിലീസ് ചെയ്തതില്‍ ഏറ്റവും മികച്ച ക്രൈം ത്രില്ലര്‍ സിനിമയാണ് അഞ്ചാം പാതിരാ. മിഥുന്‍ മാനുവല്‍ തോമസാണ്‌ അഞ്ചാം പാതിര സംവിധാനം ചെയ്തിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ഷറഫുദ്ദീന്‍, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, ജിനു ജോസഫ് തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ നിഖില വിമലും അഭിനയിച്ചിട്ടുണ്ട്.

Download Plain Meme of Nikhila Vimal In Anjaam Pathiraa Movie With Tags  nottam, thirinju nottam, killer

അതിഥി വേഷമായിരുന്നെങ്കിലും കഥയില്‍ ഏറ്റവും അധികം ഇംപാക്ട് ഉണ്ടാക്കിയ റോള്‍ ആയിരുന്നു റെബേക്ക ലൂയിസ് എന്ന നിഖിലയുടെ വേഷം. എന്നാല്‍ സിനിമ റിലീസ് ചെയ്തപ്പോഴാണ് തന്റെ കഥാപാത്രത്തിന് അത്രയേറെ പ്രാധാന്യം ഉണ്ടായിരുന്നത് എന്ന് നിഖില പോലും തിരിച്ചറിഞ്ഞത്. അഞ്ചാം പാതിര എന്ന ചിത്രം ചെയ്തിരുന്നു എന്ന കാര്യം തന്നെ ഞന്‍ മറന്ന് പോയിരുന്നു എന്ന് നിഖില പറഞ്ഞു. ഈ സിനിമയ്ക്ക് വേണ്ടി എന്നെ വിളിക്കുമ്പോള്‍ തന്നെ മിഥുന്‍ ചേട്ടന്‍ പറഞ്ഞിരുന്നു ഒരൊറ്റ രംഗം മാത്രമേയുള്ളൂ എന്ന്. എന്നാല്‍ സിനിമ വിജയിക്കുകയാണെങ്കില്‍ കഥാപാത്രം ശ്രദ്ധിയ്ക്കപ്പെടും എന്നും പറഞ്ഞു. മിഥുന്‍ മാനുവലിന്റെ സംവിധാനം, ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം, ആഷിഖ് ഉസ്മാന്റെ നിര്‍മാണം എന്നൊക്കെ കേട്ടപ്പോള്‍ ഈ സിനിമയില്‍ ചെറിയ ഭാഗമെങ്കിലും ആവുന്നതില്‍ സന്തോഷം തോന്നി.

Anjaam Pathira Review | Anjaam Pathira Malayalam Movie Review by K. R.  Rejeesh | nowrunning

എന്നാല്‍ കഥയെ കുറിച്ചൊന്നും എന്നോട് പറഞ്ഞിരുന്നില്ല. ഒരു ദിവസത്തിന്റെ പാതി മാത്രമേ എനിക്ക് ഷൂട്ടിങ് ഉണ്ടായിരുന്നുള്ളൂ. അവിടെ എത്തി എല്ലാവരെയും കണ്ടു. ഒന്ന് നടന്നു, തിരിഞ്ഞു നോക്കി. കഴിഞ്ഞു എന്ന് പറഞ്ഞു. ഞാന്‍ മടങ്ങി. അത്രമാത്രം. ഒരുപാട് ദിവസം ഒരു ടീമിനൊപ്പം പ്രവൃത്തിച്ച ഓര്‍മയൊന്നും ഇല്ലാത്തത് കൊണ്ട് തന്നെ ഇങ്ങനെയൊരു സിനിമ ചെയ്ത കാര്യം തന്നെ ഞാന്‍ മറന്ന് പോയിരുന്നു. എന്നാല്‍ സിനിമ റിലീസ് ചെയ്തപ്പോഴേക്കും എനിക്ക് ഒരുപാട് ഫോണ്‍ കോളുകള്‍ വന്നു. സിനിമയ്ക്ക് അകത്തുള്ളവര്‍ തന്നെ പ്രശംസിച്ചു. എന്താണ് സംഭവം എന്ന് അറിയാത്ത അവസ്ഥയായിരുന്നു എനിക്ക്. കുഞ്ചാക്കോ ബോബന്‍ വിളിച്ചിട്ട് പറഞ്ഞു, ‘ഞങ്ങള്‍ അത്രയും നേരം പെര്‍ഫോമന്‍സ് ചെയ്തിട്ട്, അവസാനം നീ കൈയ്യടിയും കൊണ്ട് പോയി എന്ന്. എിക്കൊന്നും മനസ്സിലായില്ല. സിനിമ കണ്ടിട്ട് വിളിക്കൂ എന്ന് മിഥുന്‍ ചേട്ടന്‍ പറഞ്ഞു. അപ്പോഴാണ് എത്രത്തോളം പ്രാധാന്യം ആ കഥാപാത്രത്തിനുണ്ടായിരുന്നു എന്ന് ഞാന്‍ പോലും മനസ്സിലാക്കിയത് എന്നാണ് നിഖില പറയുന്നത്.

Related posts