ആ നോട്ടം വായിനോട്ടം ആയിരുന്നില്ല : തുറന്നു പറഞ്ഞു നിഖില

മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് മികച്ച പ്രതികരണങ്ങൾ നേടിക്കൊണ്ട് തിയേറ്ററില്‍ മുന്നേറുകയാണ്. ഈ സിനിമയുടെ പ്രസ് മീറ്റിനിടയില്‍ നിന്നുള്ളൊരു ഫോട്ടോ ഏതാനും ദിവസം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിഖില വിമൽ ഒരു വാര്‍ത്താസമ്മേളനത്തിനിടെ മമ്മൂട്ടിയെ കണ്ണെടുക്കാതെ നോക്കി ക്കൊണ്ടിരിക്കുന്ന ചിത്രമായിരുന്നു അത്. ഈ ഫോട്ടോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ നിഖിലയുടെ പേരില്‍ ഒരുപാട് ട്രോളുകളും ഇറങ്ങി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ രസകരമായൊരു ട്രോള്‍ പങ്കുവച്ചുകൊണ്ട് നിഖിലയുടെ സുഹൃത്തും നടിയുമായ ഐശ്വര്യ ലക്ഷ്മിയും രംഗത്തെത്തിയിരുന്നു.

Nikhila Vimal Opens Up About Her Viral Photo Of Looking At Mammootty - Malayalam Filmibeat

എന്നാൽ നിഖില ഇപ്പോൾ തന്റെ വൈറലായ ചിത്രത്തിലെ നോട്ടത്തെക്കുറിച്ച്‌ വിശദീകരിച്ചിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് നിഖില ഇതിനെക്കുറിച്ചു‌ പറഞ്ഞത്. താൻ അത്യാവശ്യം വായ് നോക്കുന്നയാളാണ് എന്നും മമ്മൂക്കയെ വായ്‌നോക്കിയതല്ലെന്നുമാണ് നിഖില പറഞ്ഞത്. വളരെ എക്സൈറ്റഡായി താൻ മമ്മൂക്ക സംസാരിക്കുന്നത് കേൾക്കുകയായിരുന്നു എന്നും ആ സമയത്തുതന്നെ ഫോട്ടോ എടുത്തതുകൊണ്ടാണ് വായ്നോട്ടം പോലെ തോന്നിയതെന്നുമാണ് നിഖില പറയുന്നത്. കുറച്ച്‌ മമ്മൂക്ക ഫാന്‍സ് അവരുടെ ഉളളിലുളള മമ്മൂക്കയെ ഇങ്ങനെ നോക്കി കൊണ്ടിരുന്നതിന് തന്നോട് ഭയങ്കര ദേഷ്യമായിരുന്നു എന്ന് പറഞ്ഞിരുന്നു. മറ്റു ചിലർ മമ്മൂക്കയെ ആണല്ലോ നോക്കുന്നതെന്ന് തോന്നിയപ്പോള്‍ ഒരുപാട് ഇഷ്ടം വന്നുവെന്നും പറഞ്ഞു. എനിക്ക് എല്ലാ ഫാന്‍സിനോടും പറയാനുളളത് മമ്മൂക്കയെ ഞാന്‍ കണ്ണുവയ്ക്കുകയായിരുന്നില്ല എന്നാണ് എന്നും നിഖില വ്യക്തമാക്കി.

Mammootty Archives - Mix India

മാര്‍ച്ച്‌ 11നാണ് ‘ദി പ്രീസ്റ്റ്’ തിയേറ്ററിലെത്തിയത്. ഹൊറര്‍- മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിഖില വിമലും മഞ്ജുവാര്യരും ബേബി മോണിക്കയുമൊക്കെ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മമ്മൂട്ടി ഒരു വൈദികനായാണ് എത്തുന്നത്. ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്ന് നിർമിക്കുന്ന ചിത്രം നവാഗതനായ ജോഫിന്‍ ടി ചാക്കോ ആണ് സംവിധാനം ചെയ്തത്. മമ്മൂട്ടിയും മഞ്ജു വാര്യരും ഒരുമിക്കുന്ന ആദ്യത്തെ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

Related posts