മമ്മൂക്ക എന്നെ റാഗ് ചെയ്തു,പലതവണ എന്നെ നടത്തിച്ചു! പ്രീസ്റ്റിന്റെ ലൊക്കേഷനിൽ റാഗ് ചെയ്യപ്പെട്ട അനുഭവം തുറന്നു പറഞ്ഞ് നിഖില!

മമ്മൂട്ടിയെ വളരെ കണിശകാരനായാണ് ആരാധകർ കാണുന്നത്. പക്ഷെ ഒരിക്കലും മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചവര്‍ അത് അംഗീകരിക്കില്ല. പ്രേക്ഷകരുടെ ഈ അഭിപ്രായത്തെ മാറാൻ നിഖില വിമൽ പറഞ്ഞ കാര്യം കേട്ടാൽ മതി. മമ്മൂട്ടിയെ പോലെ വേറെയൊരു രസികന്‍ ഇല്ല എന്നാണ് നിഖില വിമലിന്റെ അഭിപ്രായം. അദ്ദേഹം കൂടെ ലൊക്കേഷനില്‍ അഭിനയിക്കുന്നവരെ വളരെ കംഫര്‍ട്ട് ആക്കി നിര്‍ത്തും എന്നും നിഖില വിമല്‍ പറഞ്ഞു. മമ്മൂട്ടിയ്‌ക്കൊപ്പം പ്രീസ്റ്റ് എന്ന ചിത്രത്തില്‍ അഭിനയിച്ച അനുഭവത്തെ കുറിച്ച് നിഖില പറഞ്ഞത് ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ്.

ആരാധനയാലല്ല, ആ ഉറ്റുനോട്ടം: അച്ഛൻ കാത്തിരുന്ന ചിത്രം: നിഖിലാ വിമൽ അഭിമുഖം |  Nikhila Vimal Priest

ആദ്യമായി മമ്മൂക്കയെ കാണാന്‍ പോകുമ്പോള്‍ പലരും പറഞ്ഞു കേട്ടത് വച്ച് എനിക്കും പേടിയുണ്ടായിരുന്നു. നിഖിലയാണ് ചിത്രത്തില്‍ ജെസിയെ അവതരിപ്പിയ്ക്കുന്നത് എന്ന് പറഞ്ഞ് എന്നെ പരിചയപ്പെടുത്തിയപ്പോള്‍ അദ്ദേഹം വേഗം എഴുന്നേറ്റ് നിന്നു. എന്നിട്ട് പറഞ്ഞു, ഞാന്‍ മമ്മൂട്ടി ഞാനും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട് എന്ന്. അതോടെ പേടി എല്ലാം പോയി എന്ന് നിഖില പറഞ്ഞു. മമ്മൂട്ടിയ്‌ക്കൊപ്പം സിനിമയില്‍ ഉടനീളം അഭിനയിക്കുമ്പോള്‍ ഞാന്‍ വളരെ അധികം കംഫര്‍ട്ടബിള്‍ ആയിരുന്നു. മമ്മൂക്ക ഓരോ ഷോട്ടിനു മുന്‍പും റിഹേഴ്‌സല്‍ ചെയ്തു നോക്കുമ്പോഴെല്ലാം സഹായിക്കും. എന്നാല്‍ റിഹേഴ്‌സല്‍ ചെയ്യുമ്പോഴുള്ളത് പോലെയായിരിയ്ക്കില്ല മമ്മൂക്ക ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ ഭയങ്കര ബാസ് ആണ് മമ്മൂക്കയുടെ ശബ്ദത്തിന്. ശരിക്കും അതിശയകരമാണ് അദ്ദേഹം ഡയലോഗ് ഡെലിവറി ചെയ്യുന്നതെല്ലാം കാണാൻ.

மம்முட்டி படத்தில் கதாநாயகியாக நிகிலா விமல் - Nikhila vimal in mammootty  film - எம்.ஜி.ஆர் நூற்றாண்டு விழா | MGR's 100th Birthday Celebration

അദ്ദേഹത്തിന് ഇത്രയും വര്‍ഷത്തെ അഭിനയ പരിചയം കൊണ്ട് ലൈറ്റ് എവിടെയാണ് ലെന്‍സ് ഏതാണ് ഷോട്ട് എങ്ങിനെയാണ് എന്നൊക്കെ അറിയാം. ചിലപ്പോള്‍ ഞാന്‍ ലൈറ്റില്‍ നിന്ന് മാറുമ്പോള്‍ പറയും, ഇവിടെയാണ് ലൈറ്റ് കിട്ടുന്നത്, നിനക്ക് ലൈറ്റ് വേണ്ടെങ്കില്‍ പോയിക്കോ എന്ന്. അത്രയും രസികനായിരുന്നു മമ്മൂക്ക. തന്നെ സെറ്റില്‍ അദ്ദേഹം റാഗ് ചെയ്തിട്ടുണ്ടെന്നും നിഖില വിമല്‍ പറയുന്നു. ഞാന്‍ കുറച്ച് കൂന്നിയാണ് നടക്കുന്നത്. അതുകൊണ്ട് മമ്മൂക്ക എന്നെ പലതവണ അങ്ങോട്ടും ഇങ്ങോട്ടും നടത്തിയ്ക്കും. കണ്ണ് കാണാത്തവരെ പോലെ നടക്ക്, അങ്ങോട്ട് നടക്ക് ഇങ്ങോട്ട് നടക്ക് എന്നൊക്കെ പറഞ്ഞ് പത്ത് പതിനഞ്ച് തവണ എന്നെ നടത്തിച്ചിട്ടുണ്ട് എന്നും നിഖില പറഞ്ഞു. പ്രീസ്റ്റ് ഒരു സ്റ്റാര്‍ ഓറിയന്റഡ് സിനിമയല്ല. കഥയാണ് പ്രധാനം. മമ്മൂട്ടിയെ പോലൊരു നടന്‍ സിനിമ ചെയ്യുമ്പോള്‍ അദ്ദേഹത്തിന് മുന്‍തൂക്കം വേണമല്ലോ. ഇതിന്‍ മമ്മൂട്ടിയെ കൂടാതെ അഭിനയിക്കുന്ന പ്രധാന കഥാപാത്രങ്ങളെല്ലാം സ്ത്രീകളാണ്. എന്നിട്ടും ഇതുപോലൊരു സിനിമ അദ്ദേഹം ചെയ്യാന്‍ തീരുമാനിച്ചത് തന്നെ വലിയ കാര്യമാണ് എന്നും നിഖില കൂട്ടിച്ചേർത്തു.

Related posts