നിഖില വിമൽ മലയാളികളുടെ ഇഷ്ടനടിമാരിൽ ഒരാളായി മാറിക്കൊണ്ടിരിക്കുകയാണ്. നിഖില വിമലിന്റെ തിളക്കം ഓരോ സിനിമ കഴിയുമ്പോഴും കൂടി വരികയാണ്. ഈ അടുത്ത് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രമായ പ്രീസ്റ്റിലെ അഭിനയവും താരത്തിന്റെ മികവ് തെളിയിക്കുന്നതായിരുന്നു. താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തന്റെ സിനിമാവിശേഷങ്ങളും മറ്റും താരം ഇൻസ്റാഗ്രാമിലൂടെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ ഫോട്ടോകളും അതിനു നൽകുന്ന ക്യാപ്ഷനുകളും വളരെ ആകർഷകമാണ്.
നിഖില ഇപ്പോൾ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷൻ നിങ്ങള്‍ക്ക് എന്റെ തിളക്കം മങ്ങിപ്പിയ്ക്കാന്‍ കഴിയില്ല (You can’t dull my sparkle) എന്നതാണ്. കൂടാതെ ഫോട്ടോയ്ക്ക് ഞായറാഴ്ചത്തെ മൂഡ് എന്ന ഹാഷ് ടാഗും താരം നല്‍കിയിട്ടുണ്ട്. ഒരുപാട് ആരാധകരാണ് നിഖിലയുടെ ഈ ചിത്രത്തിന് പ്രതികരണവുമായി വന്നത്. നിഖില വിമല്‍ സിനിമാ ലോകത്തെത്തുന്നത് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന ചിത്രത്തില്‍ ജയറാമിന്റെ സഹോദരിയായി അഭിനയിച്ചുകൊണ്ടാണ്. ദലീപിന്റെ നായികയായി ലവ് 24 x7 എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് താരം മുൻനിര നായികമാരിൽ ഇടം നേടി.
ശേഷം താരം തമിഴ് ചലച്ചിത്ര രംഗത്തേക്ക് ചേക്കേറി. പിന്നീട് അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലൂടെ നിഖില മലയാളത്തിലേക്ക് മടങ്ങിയെത്തിയത് ഒരു പുതിയ ആളായിട്ടാണ്.താരത്തിന്റെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രം ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിലെ നായിക വേഷമായിരുന്നു. നിഖില മലയാളത്തിനൊപ്പം തന്നെ തമിഴിലും തെലുങ്കിലും വളരെ സജീവമാണ്. നിഖിലയുടേതായി ഇനി റിലീസ് ചെയ്യാനിരിയ്ക്കുന്നത് രങ്ക എന്ന തമിഴ് ചിത്രമാണ്. താരം കരാറ് ചെയ്തിരിയ്ക്കുന്ന മറ്റ് മലയാള സിനിമകള്‍ കൊത്ത്, മധുരം എന്നിവയാണ്.