ബിഗ്ഗ് ബോസിലേക്ക് തന്നെ ക്ഷണിച്ചിരുന്നു, താൻ നിരസിക്കാൻ ഉള്ള കാരണം ഇത്: മനസ്സ് തുറന്ന് നിഖില

നിഖില വിമൽ മലയാളത്തിലെ യുവ നടിമാരിൽ ശ്രദ്ധേയമായ താരമാണ്. ദിലീപിന്റെ നായികയായി ലവ് 24×7 എന്ന ചിത്രത്തിലൂടെ സിനിമലോകത്തേക്ക് വന്ന താരം പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ഒരു പ്രധാന കഥാപാത്രത്തെ ദി പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രത്തിലും നടി അവതരിപ്പിച്ചിട്ടുണ്ട്. നിഖില ‘ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ പ്രസ്സ് മീറ്റിനിടക്ക് മമ്മൂട്ടിയെ തന്നെ കണ്ണെടുക്കാതെ നോക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ തനിക്ക് ബിഗ് ബോസ്സിലേക്ക് ക്ഷണം ലഭിച്ചിരുന്നു എന്ന് താരം വെളിപ്പെടുത്തിയിരിക്കുകയാണ്. കമൽ ഹാസൻ അവതാരകനായ തമിഴ് ബിഗ് ബോസ്സിലേക്കാണ് താരത്തിന് ക്ഷണം ലഭിച്ചത്. എന്നാൽ ആ ക്ഷണം താൻ സ്വീകരിച്ചില്ല എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നിഖില. നിഖില ഇത്‌ വ്യക്തമാക്കിയിരിക്കുന്നത് ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ ആണ്. വൈൽഡ് കാർഡ് എൻട്രി ലഭിച്ചാൽ പോലും ബിഗ് ബോസ്സിലേക്ക് താല്പര്യം ഇല്ല എന്ന് നിഖില പറഞ്ഞു.

2015ൽ സിനിമയിൽ എത്തിയ നിഖില ലവ് 24×7 ,അരവിന്ദന്റെ അതിഥികൾ, ഞാൻ പ്രകാശൻ, മേരാ നാം ഷാജി, അഞ്ചാം പാതിര, ഒരു യമണ്ടൻ പ്രേമകഥ, ദി പ്രീസ്റ്റ് എന്നീ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ ഇനി ഇറങ്ങാനുള്ള ചിത്രങ്ങൾ കൊത്ത് , മധുരം എന്നിവയാണ്.

Related posts