സ്ത്രീധനം ചോദിച്ച്‌ വരാനുള്ള ധൈര്യം ആർക്കും ഉണ്ടാകില്ല. അങ്ങനെ വരുന്നവർ കടക്ക് പുറത്ത്! നിഖിലയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു!

വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറിയ താരമാണ് നിഖില വിമൽ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം കനിഹ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുറത്ത് വന്ന ചിത്രമാണ് ഭാഗ്യദേവത. ഈ ചിത്രത്തിൽ ജയറാമിന്റെ സാഹിദരിയായാണ് നിഖില എത്തിയത്. പിന്നീട് ജനപ്രീയ നായകൻ ദിലീപ് നായകനായ ലൗ 24×7 എന്ന ചിത്രത്തിലൂടെ നായികയായും താരം എത്തി. പിന്നീട് നിരവധി ചിത്രങ്ങളിൽ മികച്ച കഥാപത്രങ്ങളാണ് താരത്തെ തേടി എത്തിയത്.

ഇപ്പോഴിതാ തന്റെ വീട്ടിലേക്ക് സ്ത്രീധനം ചോദിച്ച്‌ വരാനുള്ള ധൈര്യം ആർക്കും ഉണ്ടാകില്ലെന്നും ഇപ്പോൾ വിവാഹം ആലോചിച്ച്‌ തന്റെ വീട്ടിലേക്ക് വരുന്നവരോട് കടക്കൂ പുറത്തെന്ന് പറയുമെന്നും പറയുകയാണ് നിഖല. തനിക്ക് ഒരു പങ്കാളി വേണമെന്ന് എപ്പോൾ തോന്നുന്നുവോ അപ്പോൾ വിവാഹം കഴിക്കുമെന്നും നിഖില പറഞ്ഞു. വീട്ടിൽ നിന്ന് അമ്മയടക്കമുള്ളവർ വിവാഹത്തിന് നിർബന്ധിക്കാറുള്ള കാര്യവും നിഖില പറയുന്നുണ്ട്. എന്റെ വീട്ടിൽ വിവാഹ ആലോചനയുമായി വരുന്നവരോട് ഞാൻ കടക്കൂ പുറത്തെന്ന് പറയും. എനിക്ക് എപ്പോഴാണ് പാ‌‌‌ർട്ണർ വേണമെന്ന് തോന്നുന്നത്, എനിക്ക് ഒരു കല്യാണം കഴിക്കണം എന്നൊക്കെ തോന്നുന്ന സമയത്ത് മാത്രമേ ഞാൻ കല്യാണം കഴിക്കൂ. സാധാരണ അമ്മമാർ പറുന്നത് പോലെ വീട്ടിൽ നിന്ന് പറയാറുണ്ട്. അമ്മയ്ക്ക് വയസായി, എന്തെങ്കിലും പറ്റിപ്പോയാലോ എന്നൊക്കെ. അത് കേട്ട ഞാൻ അമ്മയോട് പറയുന്നത്, ഒന്നും സംഭവിക്കില്ല എന്നാണ് നിഖില പറയുന്നത്.

ഏത് മക്കളെ കണ്ടാലും കല്യാണം കഴിപ്പിക്കണമെന്ന ആഗ്രഹമായിരുന്നു എന്റെ അച്ഛന്റെ അമ്മയ്ക്ക്. മരിക്കുന്നതിന് മുമ്ബ് മക്കളുടെ കല്യാണം കാണണമെന്നാണ് അമ്മൂമ്മ പറയാറുള്ളത്. എന്റെ കാര്യം വന്നപ്പോൾ, അതൊരു ആക്രാന്തമാണെന്നും ഇനി അത് പറ്റുമെന്ന് തോന്നില്ല എന്നാണ് ഞാൻ പറഞ്ഞത്. അതുകൊണ്ട് നമ്മളാണ് നമ്മുടെ ലൈഫ് ഡിസൈഡ് ചെയ്യേണ്ടത്. നാളെ എന്തെങ്കിലും വന്നാൽ ഇവരാരും കൂടെയുണ്ടാകില്ല. നിന്റെ ജീവിതമാണ്, നീ അല്ലേ കല്യാണം കഴിച്ചത് എന്നാണ് എല്ലാവരും പറയുക. എന്റെ ലൈഫിൽ എടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കും ഞാനാണ് ഉത്തരവാദി. അതിൽ എനിക്ക് എന്റെ അമ്മയെയും ചേച്ചിയെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കുറ്റപ്പെടുത്താനും പാടില്ല. പിന്നെ, എന്റെ വീട്ടിൽ സ്ത്രീധനം ചോദിച്ച്‌ വരാൻ ആരും ധൈര്യപ്പെടുമെന്ന് തോന്നുന്നില്ല. ചേച്ചിയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. സ്ത്രീധനം കൊടുത്തൊന്നും അവൾ കല്യാണം കഴിക്കില്ല. കല്യാണം കഴിക്കുന്നതിനെ പറ്റിയേ അവൾ ചിന്തിക്കുന്നില്ല

Related posts