അനാവശ്യമായി ഇതിലേക്ക് വലിച്ചിഴക്കുന്നതിനോട് എനിക്ക് താല്പര്യമില്ല! നിഖില പറഞ്ഞത് കേട്ടോ!

വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറിയ താരമാണ് നിഖില വിമൽ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം കനിഹ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുറത്ത് വന്ന ചിത്രമാണ് ഭാഗ്യദേവത. ഈ ചിത്രത്തിൽ ജയറാമിന്റെ സാഹിദരിയായാണ് നിഖില എത്തിയത്. പിന്നീട് ജനപ്രീയ നായകൻ ദിലീപ് നായകനായ ലൗ 24×7 എന്ന ചിത്രത്തിലൂടെ നായികയായും താരം എത്തി. പിന്നീട് നിരവധി ചിത്രങ്ങളിൽ മികച്ച കഥാപത്രങ്ങളാണ് താരത്തെ തേടി എത്തിയത്. ആരാധകരോട് എങ്ങനെ പെരുമാറണമെന്ന് അറിയില്ലെന്ന തരത്തിലുള്ള ചില പോസ്റ്റുകൾ കണ്ട് ദേഷ്യം വരാറുണ്ട്, ചിലരെ ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നൊക്കെ പറയുകയാണ് നിഖില വിമൽ.

വാക്കുകളിങ്ങനെ സിനിമയിൽ ഒരു പാവം കുട്ടി എന്ന ഇമേജ് ആയിരുന്നു തനിക്ക്. ഞാൻ പാവമല്ല, ദേഷ്യവും സങ്കടവുമൊക്കെയുള്ള സാധാരണ വ്യക്തിയാണ്. കുറച്ചൊക്കെ അഹങ്കാരവും ജാഡയും ഉണ്ട്. ദേഷ്യം തോന്നിയാൽ ഞാൻ അങ്ങേയറ്റം ദേഷ്യപ്പെടും. ഇനി ഞാൻ പാവമാണ് എന്ന് ആരെങ്കിലും പറ‍ഞ്ഞിട്ടുണ്ടെങ്കിൽ അവരൊന്നും എന്റെ ദേഷ്യം കാണാത്തതുകൊണ്ടാണെന്ന് എനിക്ക് തോന്നാറുണ്ട്. ആരാധകരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇപ്പോഴും അറിയില്ല. അതുകൊണ്ട് അധികം പ്രതികരണങ്ങൾ കൊടുക്കാറില്ല. ചില പോസ്റ്റുകൾ കണ്ട് ദേഷ്യം വന്നിട്ട് ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. ചില കാര്യങ്ങൾ ചെയ്യരുതെന്ന് പറയാറുണ്ട്. നമ്മളോടുളള ഇഷ്ടത്തിന്റെ പുറത്തായിരിക്കും ഓരോന്ന് ചെയ്യുന്നത്. എനിക്ക് കുഴപ്പമില്ല. പക്ഷേ എന്റെ ചുറ്റിലുമുള്ളവർക്ക് ബുദ്ധിമുട്ട് ആവുമ്പോഴാണ് ദേഷ്യം വരുന്നത്.

ആളുകളോട് സംസാരിക്കുമെങ്കിലും സംഭാഷണം മുന്നോട്ടു കൊണ്ടു പോകാൻ എനിക്ക് കഴിയില്ല. ഞാനൊരു ആരാധകൻ അല്ലെങ്കിൽ ആരാധികയാണ്, ഇഷ്ടമാണ് എന്നൊക്കെ ഒരാൾ വന്നു പറഞ്ഞാൽ എന്ത് മറുപടി പറയണമെന്ന് അറിയില്ല. എന്റെ പരിചയക്കാരിൽ കൂടുതലും സിനിമയുമായി ബന്ധം ഇല്ലാത്തവരാണ്. അവരെ അനാവശ്യമായി ഇതിലേക്ക് വലിച്ചിഴക്കുന്നതിനോട് എനിക്ക് താല്പര്യമില്ല. അതുകൊണ്ട് തന്നെ അവർക്ക് ബുദ്ധിമുട്ടാവാതിരിക്കാൻ അവരുടെ ചിത്രങ്ങൾ പോലും ഞാൻ അധികം സോഷ്യൽമീഡിയയിൽ പങ്കു വെയ്ക്കാറില്ല. എന്റെ ചുറ്റിലുമുള്ളവർക്ക് ബുദ്ധിമുട്ട് ആവുന്നു എന്നു തോന്നുമ്പോഴാണ് എനിക്കു ദേഷ്യം വരുന്നതും അങ്ങനെയൊന്നും ചെയ്യരുതെന്ന് പറയേണ്ടി വരികയും ചെയ്യുന്നത്.

Related posts