വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറിയ താരമാണ് നിഖില വിമൽ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം കനിഹ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുറത്ത് വന്ന ചിത്രമാണ് ഭാഗ്യദേവത. ഈ ചിത്രത്തിൽ ജയറാമിന്റെ സാഹിദരിയായാണ് നിഖില എത്തിയത്. പിന്നീട് ജനപ്രീയ നായകൻ ദിലീപ് നായകനായ ലൗ 24×7 എന്ന ചിത്രത്തിലൂടെ നായികയായും താരം എത്തി. പിന്നീട് നിരവധി ചിത്രങ്ങളിൽ മികച്ച കഥാപത്രങ്ങളാണ് താരത്തെ തേടി എത്തിയത്. ആസിഫ് അലി റോഷൻ മാത്യു തുടങ്ങിയവർ പ്രധാന കഥാപാത്രമായി എത്തിയ കൊത്തിൽ ആണ് നിഖില ഒടുവിൽ നായികയായി എത്തിയത്.
ഇപ്പോഴിതാ റോഷനൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ആസിഫ് അലി. മറ്റൊരു ഡൈമൻഷനിൽ ഷാനുവും സുമേഷും എന്നാണ് ഫോട്ടോയ്ക്ക് ആസിഫ് അലി നൽകിയിരിക്കുന്ന കമന്റ്. ഫോട്ടോയ്ക്ക് താഴെ നിഖില നൽകിയ കമന്റും ശ്രദ്ധിക്കപ്പെട്ടു. ദാ എന്നാണ് നിഖിലയുടെ കമന്റ്.
ചെറുപ്പം മുതൽ ഒരുമിച്ച് വളർന്ന സുഹൃത്തുക്കളായ ഷാനു, സുമേഷ് എന്നീ കഥാപാത്രങ്ങളെയാണ് ആസിഫും റോഷനും അവതരിപ്പിച്ചിരിക്കുന്നത്.നേരത്തെ റോഷനുമായുള്ള കെമിസ്ട്രിയെ പറ്റി ആസിഫ് അലി സംസാരിച്ചിരുന്നു. സിനിമ കണ്ട് അഭിപ്രായം പറഞ്ഞവരിൽ നിന്നും നീ റോഷനുമായി പ്രണയത്തിലായിരുന്നോ എന്ന ചോദ്യം തനിക്ക് വന്നെന്നും അത് കുസൃതിയായി തോന്നിയെന്നുമായിരുന്നു ആസിഫ് പറഞ്ഞത്. സിനിമയുടെ ക്ലെെമാക്സിൽ ഞാനും റോഷനും കൂടി ബൈക്കിൽ വരുന്ന സീനുണ്ട്. റോഷൻ പിറകിൽ നിന്ന് കെട്ടിപ്പിടിക്കുന്ന ഈ സീൻ കണ്ടപ്പോൾ തന്റെ കണ്ണ് നിറഞ്ഞെന്നായിരുന്നു ആസിഫലി പറഞ്ഞത്. ചെറുപ്പം മുതലുള്ള സുഹൃത്തുക്കൾ എനിക്കുമുണ്ട്. അവരോട് പെരുമാറുന്ന രീതിയിലാണ് റോഷന്റെ കഥാപാത്രത്തോട് ഇടപെട്ടത്. അതിനാൽ ആ കെമിസ്ട്രി ഉണ്ടാക്കൽ വലിയ ടാസ്ക് ആയിരുന്നില്ലെന്നും ആസിഫലി പറഞ്ഞു.