എനിക്ക് ദേഷ്യം വന്നാൽ ഞാൻ തല്ലും! ജനശ്രദ്ധ നേടി നിഖില വിമലിന്റെ വാക്കുകൾ!

വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറിയ താരമാണ് നിഖില വിമൽ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം കനിഹ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുറത്ത് വന്ന ചിത്രമാണ് ഭാഗ്യദേവത. ഈ ചിത്രത്തിൽ ജയറാമിന്റെ സാഹിദരിയായാണ് നിഖില എത്തിയത്. പിന്നീട് ജനപ്രീയ നായകൻ ദിലീപ് നായകനായ ലൗ 24×7 എന്ന ചിത്രത്തിലൂടെ നായികയായും താരം എത്തി. പിന്നീട് നിരവധി ചിത്രങ്ങളിൽ മികച്ച കഥാപത്രങ്ങളാണ് താരത്തെ തേടി എത്തിയത്. നിഖില പ്രധാനകഥാപാത്രമായി കഴിഞ്ഞ ദിവസം പുറത്ത് വന്ന ജോ ആൻഡ് ജോ ഇപ്പോൾ തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിതാ കാണാൻ ഭംഗിയുള്ളതുകൊണ്ട് ഒരു പ്രത്യേക കഥാപാത്രമായി ചിന്തിക്കാൻ പറ്റില്ലെന്ന് പറയുന്നത് താൻ കേട്ടിട്ടുണ്ടെന്ന് പറയുകയാണ് നിഖില. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ഒരു നടന്റെയോ നടിയുടേയോ സൗന്ദര്യം കഥാപാത്രങ്ങൾ കിട്ടുന്നതിന് ഗുണകരമാവുമോ ദോഷകരമാവുമോ എന്ന ചോദ്യത്തിനു പ്രതികരിക്കുകയായിരുന്നു നടി.

നിഖില വിമലിന്റെ വാക്കുകൾ ഇങ്ങനെ, ഒരു സിനിമയുടെ സമയത്ത് എനിക്ക് അവസരം താരാതിരുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ നിങ്ങൾ ഒരാളെ അടിക്കും എന്നൊന്നും തോന്നാറില്ല, നിങ്ങളെ കണ്ടാൽ വളരെ നന്മയുള്ള ഒരാളായിട്ടാണ് തോന്നാറ്. നിഷ്‌കളങ്കമായ മുഖമാണ് എന്നെല്ലാമാണ് മറുപടി കിട്ടിയത്. പക്ഷേ അങ്ങനെ പറയുമ്പോൾ അത്ര സുഖമുള്ളതായി തോന്നാറില്ല. ഞാൻ അങ്ങനെയൊരാളല്ല. എന്നോട് ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് എനിക്ക് ദേഷ്യം വന്നാൽ ഞാൻ അടിക്കും. തിരിച്ച് മറുപടി പറയും. പക്ഷേ ഈ രീതിയിൽ എന്നെയാരും കണ്ടിട്ടില്ല.

ഒരാളെ പ്രേക്ഷകർ മുൻവിധിയോടെ നോക്കുന്നതിനെ നമുക്ക് ഒന്നും ചെയ്യാനില്ല. അവർ കഥാപാത്രങ്ങാളായാണ് കാണുന്നത്. പക്ഷേ സിനിമയിലുള്ളവർ എന്നെപ്പോലെ ഒരാളിൽ നിന്ന് കലാപരമായി എന്തൊക്കെ വാങ്ങിയെടുക്കണമെന്ന് ചിന്തിക്കണമെന്ന് ഞാൻ പറയുന്നത്. എന്നെപ്പോലെയല്ല ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾ. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങൾ ചെയ്യാനും ഇഷ്ടമാണ്. നിഷ്‌കളങ്കമായ മുഖമാണെന്ന് പറഞ്ഞാണ് സത്യത്തിൽ ഞാൻ പ്രകാശനിൽ അവസരം തന്നത്.

Related posts