നമ്മൾ ഇന്ത്യയിലാണ്. ഇന്ത്യയിൽ അങ്ങനെ ഒരു സിസ്റ്റമല്ല! നിഖിലയുടെ വാക്കുകൾ വൈറലാകുന്നു!

വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറിയ താരമാണ് നിഖില വിമൽ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം കനിഹ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുറത്ത് വന്ന ചിത്രമാണ് ഭാഗ്യദേവത. ഈ ചിത്രത്തിൽ ജയറാമിന്റെ സാഹിദരിയായാണ് നിഖില എത്തിയത്. പിന്നീട് ജനപ്രീയ നായകൻ ദിലീപ് നായകനായ ലൗ 24×7 എന്ന ചിത്രത്തിലൂടെ നായികയായും താരം എത്തി. പിന്നീട് നിരവധി ചിത്രങ്ങളിൽ മികച്ച കഥാപത്രങ്ങളാണ് താരത്തെ തേടി എത്തിയത്.

ഇപ്പോഴിതാ ജോ ആൻഡ് ജോ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി നിഖില വിമൽ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. ചെസ് കളിയിൽ ജയിക്കാൻ എന്ത് ചെയ്യണം, എന്ന് കുസൃതി ചോദ്യമെന്ന രൂപേണ അവതാരകൻ ചോദിച്ചതിനാണ് താരം വ്യക്തമായി മറുപടി നൽകിയത്. കുതിരയെ വെട്ടുന്നതിന് പകരം കുതിരയെ മാറ്റി പശുവിനെ വെക്കാം, പശുവിനെ ആകുമ്പോൾ വെട്ടില്ലല്ലോ അങ്ങനെ കളിയിൽ ജയിക്കാം എന്നാണ് അവതാരകൻ തന്നെ ഇതിന് ഉത്തരമായി പറയുന്നത്. പശുവിനെ വെച്ചാൽ ജയിക്കുമോ. നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാം. ആരാ പറഞ്ഞത് നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ പറ്റില്ല എന്ന്. അത് മോളില്, നമ്മുടെ നാട്ടിൽ വെട്ടാം.

നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ പറ്റില്ല എന്ന ഒരു സിസ്റ്റമേ ഇല്ല. നമ്മൾ ഇന്ത്യയിലാണ്. ഇന്ത്യയിൽ അങ്ങനെ ഒരു സിസ്റ്റമല്ല. അങ്ങനെ ഒരു സിസ്റ്റം കൊണ്ടുവന്നതല്ലേ. അത് നമ്മുടെ പ്രശ്‌നമല്ല. മൃഗങ്ങളെ സംരക്ഷിക്കുക എന്ന രീതിയിലാണെങ്കിൽ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം. ഒരു മൃഗങ്ങളെയും വെട്ടരുത്. പശുവിന് മാത്രം ഈ നാട്ടിൽ പ്രത്യേക പരിഗണനയൊന്നുമില്ല. വെട്ടുന്നില്ലെങ്കിൽ ഒന്നിനെയും വെട്ടരുത്. വെട്ടുകയാണെങ്കിൽ എല്ലാത്തിനെയും വെട്ടണം. ഇത് വലിയ ഡിബേറ്റിനുള്ള ടോപിക്കാണ്. വന്യമൃഗങ്ങളെ സംരക്ഷിക്കണം എന്ന് പറയുന്നത് അവറ്റകൾക്ക് വംശനാശം സംഭവിക്കുന്നത് കൊണ്ടാണ്.നമ്മുടെ നാട്ടിലെ കോഴിയെ കൊല്ലുന്നുണ്ടല്ലോ. കോഴിയെയും മീനിനെയും കഴിക്കാൻ പാടില്ല എന്ന് പറയുന്നില്ലല്ലോ. അങ്ങനെയാണെങ്കിൽ നിങ്ങൾ മുഴുവനായും വെജിറ്റേറിയൻ ആകുക. ഒരു സാധനത്തിന് മാത്രമായി ലോകത്ത് പരിഗണന കൊടുക്കരുത്. ഞാൻ അങ്ങനെ പരിഗണന കൊടുക്കുന്ന ഒരാളല്ല. ഞാൻ എന്തും കഴിക്കും. നിർത്തുകയാണെങ്കിൽ എല്ലാം നിർത്തണം. ഞാൻ പശുവിനെയും കഴിക്കും എരുമയെയും കഴിക്കും എല്ലാം കഴിക്കും.

Related posts