അദ്ദേഹത്തിന് മുന്നിൽ ആ രീതിയിൽ വരുന്നത് മരിക്കുന്നതിന് തുല്യമെന്ന് നിഖില!

വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറിയ താരമാണ് നിഖില വിമൽ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം കനിഹ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുറത്ത് വന്ന ചിത്രമാണ് ഭാഗ്യദേവത. ഈ ചിത്രത്തിൽ ജയറാമിന്റെ സാഹിദരിയായാണ് നിഖില എത്തിയത്. പിന്നീട് ജനപ്രീയ നായകൻ ദിലീപ് നായകനായ ലൗ 24×7 എന്ന ചിത്രത്തിലൂടെ നായികയായും താരം എത്തി. പിന്നീട് നിരവധി ചിത്രങ്ങളിൽ മികച്ച കഥാപത്രങ്ങളാണ് താരത്തെ തേടി എത്തിയത്. ദി പ്രീസ്റ്റ് ആണ് ഏറ്റവുമൊടുവിൽ താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രം. ഇതിലെ ജെസ്സി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോളിതാ സിനിമയിൽ അഭിനയിക്കാൻ എത്തിയശേഷം തനിക്ക് ഏറെ ലജ്ജയുണ്ടാക്കിയ സംഭവം തുറന്നു പറഞ്ഞിരിക്കുകയാണ് നിഖില. , ഞാൻ സിനിമയ്ക്ക് വേണ്ടിയാണ് ആദ്യമായി സാരിയുടുത്തത്. ലവ് 24×7 എന്ന ചിത്രത്തിൽ. അഭിനയിക്കുന്ന സമയത്ത് മറക്കാൻ കഴിയാത്ത ഒരു അനുഭവമുണ്ടായി. സിനിമയുടെ ലൊക്കേഷനിലേക്ക് സത്യൻ അങ്കിൾ വരുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. ഞാൻ മേക്കപ്പൊക്കെ ഇട്ടു ഷോട്ടിന് റെഡിയായി നിൽക്കുകയാണ്. സ്ലോ മോഷനിൽ വരുന്ന ഒരു ഷോട്ടാണ് എടുക്കേണ്ടത്. സത്യൻ അങ്കിളിന് മുന്നിൽ ആ രീതിയിലൊക്കെ വരുന്നത് എനിക്ക് മരിക്കുന്നതിന് തുല്യമാണ്. ഞാൻ റിഹേഴ്സൽ എടുത്തു നോക്കിയപ്പോൾ എന്റെ മുന്നിൽ അങ്കിൾ നിൽക്കുന്നു. ഞാൻ നേരേ അവിടുന്നൊരു ഓട്ടം ഓടി പിന്നെ എവിടയാ പോയി നിന്നതെന്നറിയില്ല എന്നാണ് താരം പറയുന്നത്.

സിനിമയിൽ സ്ഥിരമായി നായിക വേഷങ്ങൾ മാത്രം ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളല്ല താൻ എന്നും നെഗറ്റീവ് കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ഏറെ ആഗ്രഹമുണ്ടെന്നും താരം അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. വില്ലൻ റോളുകൾ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. എപ്പോഴും ഒരേ തരം കഥാപാത്രം ചെയ്യുന്നതിന് പകരം പലതും മാറി പരീക്ഷിക്കണം. ഇതുവരെ ഏറ്റവും അഭിനന്ദനം ലഭിച്ചത് ‘അഞ്ചാം പാതിര’യിലെ കഥാപാത്രത്തിനാണ്. അര ദിവസം മാത്രമായിരുന്നു എനിക്ക് അഞ്ചാംപാതിര യുടെ ഷൂട്ട് ഉണ്ടായിരുന്നത്. പടം ഓടിയാൽ നിഖിലയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെടും. ഓടിയില്ലെങ്കിൽ പിന്നെ ഒന്നും പറയാൻ പറ്റില്ല. ഇതായിരുന്നു സംവിധായകൻ പറഞ്ഞത്. പ്രീസ്റ്റിന്റെ ഷൂട്ട് തുടങ്ങുന്ന ദിവസമാണ് അഞ്ചാം പാതിര റിലീസ്. അന്ന് എന്റെ ഫോണിലേക്ക് നൂറുകണക്കിന് വിളിയാണ് വന്നത്. ഞാൻ ആകെ വണ്ടറടിച്ചു പോയി. ഇനി സിനിമയിൽ സാറിന്റെ ‘കൊത്ത്’, അഹമ്മദ് കബീർ ‘മധുരം’ എന്നീ ചിത്രങ്ങളാണുള്ളത്. രണ്ടിനും ഇതുവരെ കാണാത്ത മുഖമാണ് എനിക്ക്

Related posts