പടം ഓടിയാല്‍ കഥാപാത്രം ശ്രദ്ധിക്കപ്പെടും, ഓടിയില്ലെങ്കില്‍! തന്റെ ആ ചിത്രത്തെ കുറിച്ച് നിഖില!

സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ പിറന്ന ചിത്രമാണ് ഭാഗ്യദേവത. മികച്ച വിജയം ചിത്രം സ്വന്തമാക്കിയാതോടൊപ്പം ഒരു പുതിയ നടിയെ കൂടെ മലയാള സിനിമയ്ക്ക് ലഭിച്ചു. ചിത്രത്തിൽ ജയറാമിന്റെ സഹോദരി വേഷം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് നിഖില വിമൽ. പിന്നീട് ദിലീപിന്റെ നായികയായി നിഖില മുൻനിര നായികയുമായി. മമ്മൂട്ടി, മഞ്ജു വാര്യര്‍ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദി പ്രീസ്റ്റിലാണ് താരം അവസാനമായി എത്തിയത്. ചിത്രത്തിലെ നിഖിലയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമയില്‍ സ്ഥിരമായി നായിക വേഷങ്ങള്‍ മാത്രം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആളല്ല താന്‍ എന്നും നെഗറ്റീവ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ ഏറെ ആഗ്രഹമുണ്ടെന്നും നിഖില പറയുന്നു. തനിക്ക് വലിയ മൈലേജ് നല്‍കിയത് അഞ്ചാം പാതിരയിലെ ചെറിയ വേഷമാണെന്ന് പറയുകയാണ് താരം. തന്റെ കരിയറിലെ ഭാഗ്യ സിനിമയെക്കുറിച്ച് നിഖില പറയുകയാണ് ഇപ്പോൾ. വില്ലന്‍ റോളുകള്‍ ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. എപ്പോഴും ഒരേ തരം കഥാപാത്രം ചെയ്യുന്നതിന് പകരം പലതും മാറി പരീക്ഷിക്കണം.

ഇതുവരെ ഏറ്റവും അഭിനന്ദനം ലഭിച്ചത് അഞ്ചാം പാതിരയിലെ കഥാപാത്രത്തിനാണ്. അര ദിവസം മാത്രമായിരുന്നു എനിക്ക് അഞ്ചാംപാതിരയുടെ ഷൂട്ട് ഉണ്ടായിരുന്നത്. പടം ഓടിയാല്‍ നിഖിലയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെടും. ഓടിയില്ലെങ്കില്‍ പിന്നെ ഒന്നും പറയാന്‍ പറ്റില്ല. ഇതായിരുന്നു സംവിധായകന്‍ പറഞ്ഞത്. പ്രീസ്റ്റിന്റെ ഷൂട്ട് തുടങ്ങുന്ന ദിവസമാണ് അഞ്ചാം പാതിര റിലീസ്. അന്ന് എന്റെ ഫോണിലേക്ക് നൂറുകണക്കിന് വിളിയാണ് വന്നത്. ഞാന്‍ ആകെ വണ്ടറടിച്ചു പോയി. ഇനി സിനിമയില്‍ സിബി മലയിൽ സാറിന്റെ ‘കൊത്ത്’, അഹമ്മദ് കബീറിന്റെ ‘മധുരം’ എന്നീ ചിത്രങ്ങളാണുള്ളത്. രണ്ടിലും ഇതുവരെ കാണാത്ത മുഖമാണ് എനിക്ക്’ എന്നുമാണ് നിഖില പറയുന്നത്.

Related posts