സെര്‍ച്ച്‌ റിസള്‍ട്ടിലെ വെബ്‌സൈറ്റുകളെ കുറിച്ച്‌ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്ന പുതിയ ഫീച്ചര്‍ പുറത്തിറക്കി ഗൂഗിള്‍

സെര്‍ച്ച്‌ റിസള്‍ട്ടിലെ വെബ്‌സൈറ്റുകളെ കുറിച്ച്‌ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്ന പുതിയ ഫീച്ചര്‍ പുറത്തിറക്കി ഗൂഗിള്‍. ഇനി സെര്‍ച്ച്‌ റിസള്‍ട്ടുകള്‍ക്കൊപ്പം വരുന്ന മെനു ബട്ടനില്‍ ക്ലിക്ക് ചെയ്താല്‍ ആ വെബ്‌സൈറ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഇതില്‍ വിക്കിപീഡിയയില്‍ നിന്നുള്ള വിവരങ്ങളാണ് നല്‍കുക എന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍, വിക്കിപീഡിയ വിവരങ്ങള്‍ ലഭ്യമല്ലെങ്കില്‍ വെബ്‌സൈറ്റിനെ കുറിച്ച്‌ ലഭ്യമായ മറ്റ് വിവരങ്ങള്‍ നല്‍കും. നിലവില്‍ ഇംഗ്ലീഷില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുള്ളത്. യു.എസിലെ ഉപയോക്താക്കള്‍ക്കാണ് ഇപ്പോള്‍ ഇത് ലഭിക്കുക. ഈ സൗകര്യം ഡെസ്‌ക്ടോപ്പ്, മൊബൈല്‍ വെബ്, ഗൂഗിള്‍ ആന്‍ഡ്രോയിഡ് ആപ്പ് എന്നിവയില്‍ ലഭിക്കുമെന്നാണ് സൂചന. ഇതുവഴി കൂടുതല്‍ തിരയാതെ തന്നെ ഉപയോക്താക്കള്‍ക്ക് വെബ്‌സൈറ്റുകളെ കുറിച്ച്‌ അധിക വിവരങ്ങള്‍ ലഭിക്കുമെന്ന് പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവിട്ട ബ്ലോഗ്‌പോസ്റ്റില്‍ ഗൂഗിള്‍ വ്യക്തമാക്കി.

Related posts