കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം നമ്മുടെ രാജ്യത്ത് ശക്തമാകുന്നു എന്നുള്ള തരത്തിലാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോവിഡ് തരംഗത്തിൽ മറ്റു മേഖലകൾ പോലെ തന്നെ സിനിമ മേഖലയും പ്രതിസന്ധിയിൽ പെട്ടിരിക്കുവാണ്. സിനിമ തിയറ്ററുകൾ കോവിഡിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുകയാണ്. മലയാള സിനിമകളിൽ ഇപ്പോഴിതാ ഓൺലൈൻ പ്ലാറ്റുഫോമുകളിലൂടെ റീലീസ് ചെയ്യുകയാണ്. ഇപ്പോഴിതാ നെറ്റ്ഫ്ളിക്സിന്‍റെ ഇന്ത്യ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് നായാട്ട് എന്ന മലയാള ചിത്രം എത്തിയിരിക്കുകയാണ്. ഏപ്രില്‍ 8ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം കഴിഞ്ഞദിവസമാണ് നെറ്റ്ഫ്ളിക്സില്‍ എത്തിയത്.
മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജോജു ജോര്‍ജിന് കരിയര്‍ ബ്രേക്ക് നല്‍കിയ ജോസഫ് എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് ഷാഹി കബീര്‍ ആണ് നായാട്ടിനും തൂലിക ചലിപ്പിച്ചിരിക്കുന്നത്. സര്‍വൈവല്‍ ത്രില്ലര്‍ ആണ് ചിത്രം.ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്ബനി, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് എന്നീ ബാനറുകളില്‍ സംവിധായകന്‍ രഞ്ജിത്ത്, പി എം ശശിധരന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. തിയേറ്ററിൽ ഉൾപ്പടെ വലിയൊരു സ്വീകാര്യതയാണ് പ്രേക്ഷകർ ഈ ചിത്രത്തിന് നൽകിയത്. റിയലിസ്റ്റിക് ചിത്രങ്ങളിലേക്ക് മാർട്ടിൻ പ്രക്കാട്ടും ചുവടു വയ്ക്കുന്നതിന്റെ സൂചനയാണ് ഈ ചിത്രമെന്ന് പ്രേക്ഷകരിൽ പലരും അഭിപ്രായപ്പെടുന്നു.