എനിക്ക് അവിനാഷിനെ നഷ്ടപ്പെട്ടിരിക്കുന്നു. ഞാന്‍ പൂര്‍ണമായും തളര്‍ന്ന് പോയി! നേഹ പറയുന്നു!

നേഹ അയ്യര്‍ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞ ആഞ്ചാം ദിവസം ഭര്‍ത്താവ് അവിനാഷിനെ താരത്തിന് നഷ്ടപ്പെട്ടു. ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ തന്നെ നടി കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തിരുന്നു. ടേബിള്‍ ടെന്നീസ് കളിക്കുന്നതിനിടെ അവിനാഷ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇപ്പോള്‍ ഭര്‍ത്താവിനെ പരിചയപ്പെട്ടതും വിവഹവും കുഞ്ഞ് ജനിച്ചതും തുടങ്ങിയ കാര്യങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നേഹ. താരം പങ്കുവെച്ച പുതിയ വീഡിയോയിലൂടെയാണ് ഇക്കാരം ആരാധകരുമായി പങ്കുവെച്ചത്.

Neha Iyer Wiki, Biography, Age, Movies, Images & More - News Bugz

‘അവിനാഷും ഞാനും കോളേജില്‍ പഠിക്കുമ്പോള്‍ ഏറ്റവും നല്ല സുഹൃത്തുക്കളായിരുന്നു. എട്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിന് ശേഷം ഞങ്ങള്‍ തമ്മില്‍ വിവാഹിതരായി. ആറ് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഞങ്ങളെ തേടി ആ സന്തോഷ വാര്‍ത്ത വന്നു. ഞങ്ങള്‍ ഒരു കുഞ്ഞിനെ സ്വീകരിക്കാന്‍ പോവുകയാണെന്ന്. പക്ഷേ അഞ്ച് ദിവസത്തിനുള്ളില്‍ ഞാനൊരു വാര്‍ത്ത കേട്ടു. ഹൃദയാഘാതത്തിലൂടെ എനിക്ക് അവിനാഷിനെ നഷ്ടപ്പെട്ടിരിക്കുന്നു. ഞാന്‍ പൂര്‍ണമായും തളര്‍ന്ന് പോയി. എങ്കിലും കുഞ്ഞിന് വേണ്ടി ശക്തിയാര്‍ജ്ജിച്ച് തുടങ്ങി. എന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം എന്റെ കൂടെ എല്ലാത്തിനും ഉണ്ടായിരുന്നു.

May be an image of 2 people, people standing, flower and outdoors

ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം അവിനാഷിന്റെ ജന്മദിനത്തില്‍ തന്നെ ഞാന്‍ മകന്‍ അന്‍ഷിന് ജന്മം നല്‍കി. നല്ലൊരു അമ്മയാവാന്‍ ശ്രമിച്ച് കൊണ്ടേ ഇരിക്കുന്നു. ഒരു അഭിനേതാവ് എന്ന നിലയില്‍ ഞാന്‍ ജാലവിദ്യകള്‍ കാണിച്ച് തുടങ്ങി. അന്‍ഷ് അവന്റെ പപ്പയുടെ ചിത്രം കണ്ട നിമിഷം ഞാന്‍ കരഞ്ഞ് പോയി. ഞങ്ങളുടെ കുഞ്ഞിന്റെ വളര്‍ച്ച കാണാന്‍ അവന്‍ ഇവിടെ ഉണ്ട് എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. മകന്‍ അന്‍ഷിനെ ഇപ്പോള്‍ കണ്ടാല്‍ പിതാവ് അവിനാഷിനെ പോലെ തന്നെയാണ്. അവന്റെ പപ്പ എങ്ങനെ ആയിരുന്നോ അതുപോലെ ഞാന്‍ അവനെ വളര്‍ത്തും… എന്നുമാണ് വീഡിയോയിലൂടെ നേഹ പറയുന്നത്. ഓരോ കാലഘട്ടത്തിലെയും ചിത്രങ്ങളും നടി പങ്കുവെച്ചു. കോളേജില്‍ പഠിക്കുമ്പോള്‍ നേഹയെ എടുത്തുയര്‍ത്തി നില്‍ക്കുന്ന അവിനാഷിന്റെ ചിത്രങ്ങളായിരുന്നു. പിന്നീട് വിവാഹഫോട്ടോയും ഗര്‍ഭിണിയാണെന്ന് അറിഞ്ഞ നിമിഷം മുതല്‍ കുഞ്ഞ് ജനിച്ചതും അവന്റെ വളര്‍ച്ചകളും കൂടെ ഭര്‍ത്താവിനെയും ചേര്‍ത്ത് പിടിച്ച് കൊണ്ടുള്ള ചിത്രങ്ങളുമെല്ലാം നേഹ പങ്കുവെച്ചിരുന്നു.

Related posts