പുതുമുഖങ്ങളെ തേടി പാതിരാ കുർബ്ബാന

വിനയ് ജോസ് സംവിധാനം ചെയ്ത് നീരജ് മാധവ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് പാതിരാ കുർബാന. റെനീഷ് കായംകുളം, സുനീർ സുലൈമാൻ എന്നിവർ ചേർന്ന് ബ്ലൂലൈൻ മൂവീസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണിത്. അണിയറപ്രവർത്തകർ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുകയാണ്. 35 വയസ്സു മുതൽ 45 വയസ്സുവരെയുള്ള സ്ത്രീകളെയും 18 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ള യുവതികളെയും
5 വയസ്സു മുതൽ 10 വയസ്സു വരെയുള്ള പെൺകുട്ടികളെയുമാണ് ആവശ്യം.

അതുപോലെ 20നും 30നും ഇടയിൽ പ്രായമുള്ള യുവാക്കളെയും 45 വയസ്സിനും അതിനു മുകളിലും പ്രായമുള്ള പുരുഷന്മാരെയുമാണ് അണിയറപ്രവർത്തകർ തേടുന്നത്. ചിത്രത്തിലെ നായകന്മാരിലൊരാളായ നീരജും കാസ്റ്റിംഗ് കോൾ പങ്കുവെച്ചിട്ടുണ്ട്. ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, അജു വര്‍ഗ്ഗീസ് എന്നിവർ അടി കപ്പ്യാരേ കൂട്ടമണി എന്ന സൂപ്പര്‍ഹിറ്റ് കോമഡി ചിത്രത്തിന് ശേഷം വീണ്ടുമൊന്നിക്കുന്ന സിനിമ കൂടിയാണ് ഇത്.

ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത് അജു, വിശാഖ് സുബ്രഹ്മണ്യം, ധ്യാൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫെന്‍റാസ്റ്റിക്ക് ഫിലിംസ് ആണ്‌. വിനയ് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസനാണ് കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് റോബി വര്‍ഗീസ് രാജ് ആണ്. സിനിമയുടെ സംഗീതം ഷാന്‍ റഹ്മാന്‍, ചിത്രസംയോജനം രതിൻ രാധാകൃഷ്ണന്‍, കല അജയന്‍ മങ്ങാട്, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍, പരസ്യകല മാ മി ജോ, പ്രൊജക്റ്റ് ഡിസൈനർ രാജേഷ് തിലകം, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ഷാഫി ചെമ്മാട്, വാര്‍ത്ത പ്രചരണം എ.എസ്. ദിനേശ് എന്നിവരാണ്.

Related posts