സമൂഹമാധ്യമങ്ങളിൽ എല്ലാം ഇപ്പോൾ നീലക്കുറിഞ്ഞി പൂത്തതിന്റെ വിശേഷങ്ങളാണ്. ഒരുപാട് ആളുകളാണ് ഇത് കാണുവാൻ വേണ്ടി ഇടുക്കിയിലേക്ക് പോകുന്നത്. എന്നാൽ വലിയ രീതിയിലുള്ള പരിസ്ഥിതി ആഘാതമാണ് ഇവിടെയെത്തുന്ന ആളുകൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇവിടെ നിരവധി പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ് ആളുകൾ വലിച്ചെറിയുന്നത്. ഇത് ഇപ്പോൾ വലിയ കൂമ്പാരമായി മാറിയിരിക്കുകയാണ്. ഇങ്ങനെ ചെയ്യരുത് എന്ന് അഭ്യർത്ഥിച്ചുകൊണ്ട് നിരവധി ആളുകൾ ആണ് രംഗത്ത് വരുന്നത്.
പോലീസ് നിഷ്ക്രീയരായി നോക്കി നിൽക്കുകയാണ് എന്നാണ് ഒരു ഭാഗത്തുനിന്നും ഉള്ള വിമർശനം. എന്നാൽ പോലീസ് സാധ്യമായത് എല്ലാം ചെയ്യുന്നുണ്ട് എന്നും മാലിന്യങ്ങൾ അവിടെ നിന്നും നീക്കുവാൻ വേണ്ടി നിരവധി സന്നദ്ധ സംഘടനകൾ ആണ് മുന്നോട്ടുവന്നുകൊണ്ടിരിക്കുന്നത് എന്നുമാണ് മറ്റൊരു വിഭാഗം ആളുകൾ പറയുന്നത്. ഈ അവസ്ഥയിലാണ് ഇപ്പോൾ നീരജ് മാധവ് ഒരു ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുന്നത്. നീലക്കുറിഞ്ഞി സന്ദർശനങ്ങൾ വലിയ ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ് എന്നാണ് ഇദ്ദേഹം പറയുന്നത്. വലിയ രീതിയിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ് ആളുകൾ ഈ അമൂല്യമായ സ്ഥലത്ത് ഉപേക്ഷിച്ചു പോകുന്നത്. ഇത് ഇല്ലാതാക്കുവാൻ വേണ്ടി അധികാരികൾ പരമാവധി ശ്രമിക്കുന്നുണ്ട് എങ്കിലും ആളുകൾ ഇതൊന്നും കാര്യമാക്കുന്നില്ല എന്നാണ് ഇദ്ദേഹം നടത്തുന്ന വിമർശനം.
ഇത്ര മനോഹരമായ സ്ഥലം സന്ദർശിക്കുമ്പോൾ എല്ലാവരോടും ഒരു അഭ്യർത്ഥനയുണ്ട് എന്നും ദയവായി പ്ലാസ്റ്റിക് വസ്തുക്കൾ ഒന്നും തന്നെ ഇങ്ങോട്ട് കൊണ്ടുപോകരുത് എന്നുമാണ് നീരജ് മാധവൻ പറയുന്നത്. അഥവാ കൊണ്ടുപോയാൽ തന്നെ അത് അവിടെയും ഇവിടെയും ഒന്നും വലിച്ചെറിയാതെ സ്വന്തം കയ്യിൽ തന്നെ സൂക്ഷിക്കുക എന്നാണ് ഇദ്ദേഹം പറയുന്നത്. ശാന്തൻപാറ കള്ളിപ്പാറയിൽ ആണ് നീലക്കുറിഞ്ഞി ഇപ്പോൾ പൂവിട്ടിരിക്കുന്നത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മലനിരകളിൽ ആണ് നീലക്കുറിഞ്ഞി പൂവിട്ടിരിക്കുന്നത്. ശാന്തൻ പറയുന്നതൊന്നും ആറ് കിലോമീറ്റർ അകലെ ആണ് കള്ളിപ്പാറ. 2018 വർഷത്തിൽ ഇതിനു മുൻപ് ചിന്നക്കനാൽ കൊലുക്ക് മലയിലും 2020 വർഷത്തിൽ ശാന്തൻപാറ തൊണ്ടിമലയിലും ആണ് ഇതിനു മുൻപ് നീലക്കുറിഞ്ഞി പൂത്തു വിരിഞ്ഞത്.