അത് അവിശ്വനീയമായ വികാരമാണെന്ന് നീരജ് മാധവ്

യുവതാരം നീരജ് മാധവ് അച്ഛനായതിനു ശേഷം ആദ്യത്തെ ജന്മദിനം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ്. നീരജ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത് കണ്മണിയെ കയ്യിലെടുത്തു നിൽക്കുന്ന ചിത്രങ്ങളാണ്. നീരജ് ഫോട്ടോയോടൊപ്പം പങ്കുവെച്ച കാപ്ഷനിൽ അച്ഛനായതിനുശേഷമുള്ള ആദ്യ ജന്മദിനം, അത് അവിശ്വനീയമായ വികാരമാണെന്നെന്ന് കുറിച്ചിരുന്നു. നീരജ് മാധവിനും ഭാര്യ ദീപ്തിക്കും കഴിഞ്ഞ മാസമാണ് പെൺകുഞ്ഞ് പിറന്നത്. ഇരുവരും വിവാഹിതരാവുന്നത് 2018 ലാണ്. ഏറെ കാലത്തെ പ്രണയത്തിന് ഒടുവിൽ ആയിരുന്നു വിവാഹം. സോഷ്യൽ മീഡിയകളിൽ താരത്തിന്റെ വിവാഹ ചിത്രങ്ങളും വീഡിയോകളുമൊക്കെ വൈറലായിരുന്നു.

നീരജ് മാധവ് 2013 ൽ പുറത്തിറങ്ങിയ ബഡി എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് എത്തിയത്. ശേഷം മെമ്മറീസ്, ദൃശ്യം, സപ്തമശ്രീ തസ്കരഹ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഗൗതമന്റെ രഥം ആണ് നീരജിന്റേതായി അവസാനമായി തിയേറ്ററുകളിൽ എത്തിയ ചിത്രം. താരം ഒരു ഡാൻസർ കൂടിയാണ്. നീരജ് സ്വന്തമായി എഴുതി പാടിയ റാപ് സോംഗുകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റ് ആയി മാറിയിരുന്നു. ആദ്യം പുറത്തിറങ്ങിയ പണിപാളി എന്ന റാപ്പ് ഗാനം ഏറെ ഹിറ്റായിരുന്നു.

Related posts