നീരജ് മാധവ് അച്ഛനായി : ആശംസകൾ അറിയിച്ചു സോഷ്യൽ മീഡിയ

മലയാളത്തിൽ യുവ താരങ്ങളിൽ ശ്രദ്ധേയനാണ് നീരജ് മാധവ്. സഹനടനായി സിനിമയിൽ എത്തിയ താരം പിന്നീട് നടനായി പ്രേക്ഷകർക്ക് മുന്നിലെത്തി ഒരുപാട് ആരാധകരെ സ്വന്തമാക്കി. ഈയിടയ്ക്ക് നീരജ് മാധവൻ ഇറക്കിയ ആൽബം കേരളക്കര ഒന്നായി ഏറ്റെടുത്തിരുന്നു.ഇപ്പോഴിതാ താരം തന്റെ പുതിയ വിശേഷം പങ്കുവച്ചുള്ള പോസ്റ്റ് ആണ് വയറൽ ആയിരിക്കുന്നത്. നീരജ് മാധവൻ അച്ഛൻ ആയി എന്ന സന്തോഷവാർത്ത ആണ് താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

 

നീരജ് മാധവിനും ഭാര്യ ദീപ്തിയ്ക്കും ആദ്യത്തെ കണ്മണി പിറന്ന സന്തോഷത്തിൽ ആണ് താരവും കുടുംബവും. ഭാര്യ ദീപ്തി പെണ്കുഞ്ഞിന് ജന്മം നൽകി എന്നും അമ്മയും കുഞ്ഞും സുഖമായിയിരിക്കുന്നു എന്നും താരം അറിയിച്ചു.ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ 2018 ഇൽ ആണ് നീരജ് മാധവനും ദീപ്തിയും വിവാഹിതരാകുന്നത്. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയ റാപ് സോങ് ആയിരുന്നു അത്.സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയാണ് നീരജ് മാധവൻ.

2013 ൽ ഇറങ്ങിയ ബഡ്‌ഡി എന്ന ചിത്രത്തിലോടെയാണ് നീരജ് സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്. തുടർന്ന് ദൃശ്യം , സപ്തമശ്രീ തസ്കരഹ , മെമ്മറീസ് , തുടങ്ങിയ ചിത്രങ്ങളിലൂടെ ജനശ്രദ്ധ നേടി.പിന്നീട് അടി കപ്യാരെ കൂട്ടമണി , ഊഴം , പൈപ്പിൻ ചുവട്ടിലെ പ്രണയം , ലവ കുശ , മെക്സിക്കൻ അപാരത തുടങ്ങിയ ചിത്രങ്ങളിലൂടെ താരം മലയാള സിനിമ ലോകത്തു തന്റെ സ്ഥാനം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം റിലീസ് ആയ ഗൗതമന്റെ രഥം എന്ന സിനിമയിൽ ആണ് താരം അവസാനമായി പ്രത്യക്ഷപെട്ടത്. അഭിനേതാവ് എന്നതിലുപരി നല്ലൊരു ഡാൻസർ റാപ് സിംഗർ കൂടി ആണ് താരം. ഇപ്പോൾ കൊറിയോ ഗ്രാഫർ , തിരക്കഥാ കൃത്ത് എന്ന മേഖലകളിൽ കൂടി താരം തുടക്കം കുറിച്ചിരിക്കുകയാണ്. ഇപ്പോൾ താരത്തിന്റെ ജീവിതത്തിലെ ഈ പുതിയ സന്തോഷ വാർത്ത അറിഞ്ഞു താരത്തിന് ആശംസകളുമായി ആരാധകരും സഹ താരങ്ങളും എത്തിയിരിക്കുകയാണ്.

Related posts