ലത സംഗരാജു മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്.
താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് നീലക്കുയിൽ എന്ന സീരിയലിലൂടെയാണ്. സീരിയൽ അവസാനിച്ച് ഏറെ നാളുകൾ ആയെങ്കിലും റാണി എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഒരിക്കലും മറക്കില്ല. വൻ സ്വീകാര്യതയാണ് റാണി എന്ന കഥാപാത്രത്തിന് പ്രേക്ഷകർക്ക് ഇടയിൽ ലഭിച്ചത്. മറുഭാഷയിൽ നിന്നും എത്തിയതാണ് ലത, എന്നിരുന്നാലും മലയാളികൾ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്.
കഥാപാത്രത്തിനും താരത്തിനും ലഭിച്ച സ്വീകാര്യത സീരിയലിന്റെ ഗതി തന്നെ മാറ്റിയിരുന്നു. വിവാഹ വിശേഷങ്ങൾ എല്ലാം താരം സോഷ്യൽ മീഡിയകളിലൂടെ ആരാധകരുമായി പങ്കു വെച്ചിട്ടുമുണ്ട്. അടുത്തിടെ ആയിരുന്നു ലത അമ്മ ആയത്. ഇപ്പോഴിതാ ലത പങ്കിട്ട പുത്തൻ ചിത്രങ്ങൾ ആണ് വൈറലായി മാറുന്നത്. മകൻ ലിഖിത് ശർമ്മയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളാണ് ലത പങ്കിട്ടിരിക്കുന്നത്.
വിവാഹത്തിനുശേഷവും അഭിനയത്തിലേക്ക് നടി മടങ്ങിയെത്തിയിരുന്നു.അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നതിന്റെ ഇടയിലാണ് കുഞ്ഞതിഥി ജീവിതത്തിൽ വന്നതും വീണ്ടും നടി ബ്രെയ്ക്ക് എടുക്കുന്നതും. ജൂൺ 14നായിരുന്നു ലത വിവാഹിത ആയത്.