കൈകൂപ്പി നിശബ്ദനായി സുരേഷ് ഗോപി!

തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ സ്ഥാനാർത്ഥികൾ ഇന്ന് നിശബ്ദപ്രചരണത്തിലാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ കലാശക്കൊട്ട് വേണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും കേരളത്തിലെ മൂന്ന് പാർട്ടികളും ഗംഭീരമായിതന്നെ കലാശക്കൊട്ട് നടത്തി. നടനും എംപിയും തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപിയും കലാശക്കൊട്ടിൽ സജീവമായിരുന്നു. സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിക്കുന്നതിൽ നിന്നും ഒഴിഞ്ഞു മാറി. മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയാതെ കൈകൂപ്പി നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോയത്. പറയുന്നതെല്ലാം മാധ്യമങ്ങൾ വളച്ചൊടിക്കുന്നു എന്ന കാരണത്താലാണ് മാധ്യമങ്ങളോട് താരം പ്രതികരിക്കാതിരുന്നത്.

നന്ദി മാത്രം പറയുകയാണെങ്കിൽ വളച്ചൊടിക്കാൻ സാധിക്കില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിന്റെ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപി പ്രചാരണത്തിനിടയിൽ പറഞ്ഞ പല കാര്യങ്ങളും വിവാദമായിരുന്നു. എതിർ കക്ഷികൾ ഇവയെ അദ്ദേഹത്തിനെതിരെയുള്ള ആയുധമാക്കാനും ശ്രമിച്ചിരുന്നു. മാധ്യമങ്ങളോട് പ്രതികരിക്കില്ല എന്ന നിലപാട് അദ്ദേഹം സ്വീകരിച്ചത് പരസ്യ പ്രചാരണത്തിന്റെ അവസാന നിമിഷത്തിലാണ്.

Related posts