ഓരോ ദിവസവും നിങ്ങളെന്നെ അത്ഭുതപ്പെടുത്തുന്നു: ജീവിതപങ്കാളിയെക്കുറിച്ച് മനസ്സ് തുറന്ന് നസ്രിയ.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരജോഡിയാണ് ഫഹദ് ഫാസിലും നസ്രിയയും. ഫഹദ് കേന്ദ്രകഥാപാത്രമായി വേഷമിടുന്ന മാലിക് എന്ന ചിത്രം ഇപ്പോൾ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്തുവരികയാണ്. ഇതിനോടകം തന്നെ ഫഹദിന്റെ ചിത്രത്തിലെ പ്രകടനം നിരൂപക പ്രശംസ നേടി കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായുള്ള നസ്രിയ ഇപ്പോൾ തന്റെ പങ്കാളിയുടെ അഭിനയത്തെ അനുമോദിച്ചുകൊണ്ട് പോസ്റ്റ്‌ പങ്കുവെച്ചിരിക്കുകയാണ്.

സർ ജി.. ഞാൻ നിങ്ങളുടെ വലിയൊരു ഫാനാണ്. ഓരോ ദിവസവും നിങ്ങൾ എന്നെ അത്ഭുതപ്പെടുത്തുന്നു. ഞാൻ പക്ഷപാതത്തോടെ സംസാരിക്കുകയല്ല. ഇതൊരു ഫാൻ ഗേൾ മൊമന്റ് സെൽഫിയാണ് എന്നാണ് നസ്രിയ കുറിച്ചത്. ഫഫ ബോയ്, മൈ ബോയ് എന്നീ ഹാഷ് ടാഗുകളോടെയാണ് ഫഹദിനൊപ്പമുള്ള ചിത്രം നസ്രിയ ഷെയർ ചെയ്തിരിക്കുന്നത്.


തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിലൊന്ന് നസ്രിയ ജീവിതത്തിലേക്ക് വന്നതാണെന്ന് ഫഹദ് പറഞ്ഞിട്ടുണ്ട്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച കുറിപ്പിലാണ് ജീവിതത്തിലെ നസ്രിയയുടെ സ്വാധീനത്തെ കുറിച്ച് ഫഹദ് മനസ്സു തുറന്നത്.
എന്റെ ചെറിയ നേട്ടങ്ങൾ പോലും ഞാൻ നസ്രിയയുടെ ഒപ്പം ജീവിതം പങ്കിടാൻ തുടങ്ങിയ ശേഷമാണ് ഉണ്ടായത്. ഇതൊന്നും ഞാൻ ഒറ്റക്ക് ചെയ്യിലായിരുന്നു എന്നെനിക്ക് ഉറപ്പുണ്ട്. നസ്രിയക്ക് ഞങ്ങളുടെ കാര്യത്തിൽ ഉറപ്പ് തോന്നിയില്ലായിരുന്നെങ്കിൽ എന്റെ ജീവിതം എന്താകുമെന്ന് ഞാൻ ആശ്ചര്യപ്പെടുന്നു എന്ന് ഫഹദ് പറയുന്നു.

Related posts