BY AISWARYA
മലയാളത്തില്‍ ചുരുങ്ങിയ ചിത്രങ്ങളിലേ നസ്രിയ നസീം പ്രത്യക്ഷപ്പെട്ടിട്ടുളളൂ. എന്നാല്‍ യുവതലമുറയിലെ പിളേളര്‍ ഒന്നടങ്കം നസ്രിയയുടെ പിന്നാലെയാണ്. വിവാഹത്തോടെ സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്ത താരം സോഷ്യല്‍മീഡിയയില്‍ സജീവമാണ്. തന്റെ പുത്തന്‍ വിശേഷങ്ങളും ചിത്രങ്ങളുമായി നസ്രിയ എത്താറുണ്ട്. ഇപ്പോഴിതാ നസ്രിയ തന്റെ ഏറ്റവും പുതിയ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുകയാണ് താരം.
ചുരുണ്ട മുടിയും കൂളിങ് ഗ്ലാസുമൊക്കെ വച്ച സ്‌റ്റൈലിഷായ നസ്രിയയെയാണ് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. പരിചതമല്ലാത്ത രൂപത്തിലെത്തിയതോടെ ഇത് നസ്രിയ തന്നെയാണൊ എന്ന സംശയവും പലരും ഉന്നയിച്ചു. കാണാന്‍ അനുപമാ പരമേശ്വരനെ പോലെയുണ്ടെന്നാണ ഒരാളുടെ കമന്റ്. ചെറുതായി നിത്യ മേനോന്റെ കട്ടുണ്ടെന്ന് പറഞ്ഞവരുമുണ്ട്.
‘അണ്ടെ സുന്ദരാകിനി’എന്ന തെലുങ്ക് ചിത്രമാണ് അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന നസ്രിയയുടെ സിനിമ. താരത്തിന്റെ ആദ്യത്തെ തെലുങ്ക് സിനിമായിണിതെന്ന പ്രത്യേകതയുമുണ്ട്. നാനിയാണ് നായകവേഷം അവതരിപ്പിക്കുന്നത്. മണിയറയിലെ അശോകനാണ് അവസാനമായി പുറത്തിറങ്ങിയ നസ്രിയയുടെ മലയാള ചിത്രം.