എന്റെ സിനിമ തിരഞ്ഞെടുക്കുന്നത് ഞാൻ! നസ്രിയ പറയുന്നു!

മലയാളികയുടെ പ്രിയപ്പെട്ട താരമാണ് നസ്രിയ നസീം. ബാലതാരമായി എത്തി പിന്നീട് നായികയായി തിളങ്ങുകയായിരുന്നു നസ്രിയ. പളുങ്ക് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. എന്നാൽ നേരം എന്ന അൽഫോൺസ് പുത്രൻ നിവിൻ പോളി ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ നായികയായി. ഓം ശാന്തി ഓശാന ബാംഗ്ലൂർ ഡെയ്‌സ് തുടങ്ങിയ സിനിമകളിലൂടെ താരം തന്റെ സൂപ്പർ നായികാ പദവി ഉറപ്പിച്ചു. പ്രശസ്ത നടൻ ഫഹദ് ഫാസിൽ ആണ് താരത്തെ വിവാഹം ചെയ്തിരിക്കുന്നത്. വിവാഹ ശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. പിന്നീട് കൂടെ ട്രാൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ താരം തന്റെ ഗംഭീര തിരിച്ചു വരവ് നടത്തിയിരുന്നു.

ഇപ്പോൾ തെലുഗുവിലെക്ക് ചുവട് വാക്കുകയാണ് നസ്രിയ. നാനിയുടെ നായികയായി അണ്ടേ സുന്ദരാനികി എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തെലുങ്ക് അരങ്ങേറ്റം. ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് താരം. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന പ്രസ് മീറ്റിന് ഇടയിൽ ഫഹദിനെ കുറിച്ച് നസ്രിയയോട് ഒരു അവതാരകൻ ചോദിച്ച ചോദ്യത്തിന് നസ്രിയ നൽകിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്. ഫഹദുമായി ചർച്ച ചെയ്തതിന് ശേഷമാണോ ഈ ചിത്രം തെരഞ്ഞെടുത്തത് എന്നും, തെലുങ്കിലേക്ക് പോകുന്നതിന് പിന്നിൽ ഫഹദിന്റെ തീരുമാനവും ഉണ്ടായിരുന്നോ എന്നുമായിരുന്നു മാധ്യമ പ്രവർത്തകൻ ചോദിച്ചത്. എന്നാൽ ഇതിനു നസ്രിയ നൽകിയ മറുപടിയാണ് ശ്രദ്ധേയമായത്.

തന്റെ കാര്യം തീരുമാനിക്കുന്നത് താൻ തന്നെ ആണ് എന്നായിരുന്നു നസ്രിയയുടെ മറുപടി. ഇല്ല, ഒരാളുടെ കാര്യം മറ്റേ ആളല്ല തീരുമാനിക്കുന്നത്. ഒരുമിച്ച് ജീവിക്കുമ്പോൾ ഞങ്ങൾ ജോലിയെ പറ്റി ചർച്ച ചെയ്യാറുണ്ട്. രണ്ടുപേരും അഭിനേതാക്കളായതു കൊണ്ട് ഞങ്ങൾക്ക് സിനിമയെ പറ്റി സംസാരിക്കാൻ കുറച്ച് കൂടി എളുപ്പമാണ്. അഭിപ്രായങ്ങൾ പരസ്പരം ചോദിക്കാറുണ്ട്. എന്നാൽ ഒരു സിനിമ തെരഞ്ഞെടുക്കുന്നത് അന്തിമമായി എന്റെ തീരുമാനമാണ്. ഫഹദിന്റെ സിനിമ ഫഹദും, എന്റെ സിനിമ ഞാനുമാണ് തെരഞ്ഞെടുക്കുന്നത്, എന്നായിരുന്നു നസ്രിയ നൽകിയ മറുപടി.

Related posts