നീയില്ലെങ്കിൽ ജീവിതം വളരെ മങ്ങിയതായേനെയെന്ന് നസ്രിയ!ആശംസകളേകി ആരാധകരും

ഫഹദ് ഫാസിലും നസ്രിയയും മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താര ദമ്പതികളാണ്. ബാംഗ്ലൂർ ഡേയ്‌സ് എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും ഒരുമിച്ചത്. നസ്രിയ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തന്റെ വിശേഷങ്ങളും മറ്റും നസ്രിയ ആരാധകാരുമായി പങ്കുവെക്കാറുണ്ട്. ഇരുവർക്കും ദുൽഖർ സൽമാനും കുടുംബവുമായി വളരെ നല്ല സൗഹൃദമാണുള്ളത്. ദുൽഖറിന്റെ ഭാര്യ അമാലും നസ്രിയയും അടുത്ത സുഹൃത്തുക്കളാണ്.ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ, അമാലിന്റെ ജന്മദിനത്തിൽ പ്രിയപ്പെട്ട കൂട്ടുകാരിക്ക് ജന്മദിനാശംസകൾ നേരുകയാണ് നസ്രിയ. എന്റെ പ്രിയപ്പെട്ട അമാലിന് ജന്മദിനാശംസകൾ, മറ്റൊരു മിസ്റ്ററിൽ നിന്നുമുള്ള എന്റെ സുന്ദരിയായ സഹോദരി, അമ, ഐ ലവ് യൂ സോ മച്ച്‌, നീയില്ലെങ്കിൽ ജീവിതം വളരെ മങ്ങിയതായേനെ, നീ എങ്ങനെയാണു എന്നോട് എന്നുള്ളതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, നീ എനിക്കായി എപ്പോഴും ഉണ്ടാകും എന്നറിയാം.. നിനക്ക് ഈ കുഞ്ഞനുജത്തിയെ ആവശ്യമുള്ളപ്പോഴെല്ലാം ഞാൻ ഉണ്ടാകും.. വൈകാതെ കാണാം അമ എന്നാണ് നസ്രിയ അമാലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.

അമാലിന്റെയും നസ്രിയയുടെയും സൗഹൃദത്തെ കുറിച്ച്‌ ദുൽഖറും അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്. നസ്രിയയുടെയും ഫഹദിന്റെയും പുതിയ വീടിന്റെ ഇന്റീരിയർ ചെയ്തതും അമാൽ ആയിരുന്നു.

Related posts