നായാട്ടിനൊരുങ്ങി ചാക്കോച്ചനും ജോജുവും നിമിഷവും : ട്രെൻഡിങ്ങായി നായാട്ട് ട്രെയ്‌ലർ!

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം നിർവഹിച്ച് കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന നായാട്ട് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ട്രെയിലര്‍ തരുന്ന സൂചന അനുസരിച്ച് ത്രില്ലടിപ്പിക്കുന്ന ഒരു പോലീസ് കഥയായിരിക്കും ചിത്രം. കൂടാതെ അടുത്തിടെ കേരളത്തിൽ നടന്ന ചില പോലീസ് കേസുകളുമായി ചിത്രത്തിന്റെ കഥയ്ക്ക് സാമ്യതകളുണ്ടെന്നാണ് സൂചന.

Nayattu | Malayalam Movie | nowrunning

രഞ്ജിത്ത്, പി എം ശശിധരന്‍ എന്നിവര്‍ ചേർന്ന് ഗോള്‍ഡ്‌ കോയിന്‍ മോഷന്‍ പിക്ച്ചേഴ്സ് കമ്പനി, ഇന്‍ അസോസിയേഷന്‍ വിത്ത് മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍ ഫിലിംസ് ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഷെെജു ഖാലിദ് ആണ് നിര്‍വ്വഹിക്കുന്നത്. ഷാഹി കബീര്‍ ആണ് തിരക്കഥ സംഭാഷണമെഴുതുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയ് ആണ് സംഗീതം നൽകുന്നത്.

ഓടി ഒളിച്ച് കുഞ്ചാക്കോ ബോബനും ജോജുവും നിമിഷയും; ത്രില്ലടിപ്പിച്ച്  'നായാട്ട്' ട്രെയിലർ - Samakalika Malayalam

എഡിറ്റിംങ് മഹേഷ് നാരായണന്‍, ലെെന്‍ പ്രൊഡ്യുസര്‍ ബിനീഷ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സബീര്‍ മലവെട്ടത്ത്, കല ദിലീപ് നാഥ്, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് അജയന്‍ അടാട്ട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിത്തു അഷറഫ്, സ്റ്റില്‍സ് അനൂപ് ചാക്കോ, പരസ്യകല ഓള്‍ഡ് മോങ്കസ്, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്.

Related posts